ഇരിയ ഒരുമ കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു

ഇരിയ : ആധ്യാത്മിക സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മയായ ഇരിയയിലെ ഒരുമ കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു. ഇരിയയില്‍ വെച്ച് നടത്തിയ ഓണാഘോഷത്തിന്റെ ഉദ്ഘാടനം മുതിര്‍ന്ന അംഗങ്ങളായ ചൈത്രം ബാലകൃഷ്ണനും രവി ഇലവന്‍ കുന്നേലും ചേര്‍ന്ന് നിര്‍വഹിച്ചു. കൂട്ടായ്മ പ്രസിഡന്റ് വിജയന്‍ ചോങ്കളം അധ്യക്ഷത വഹിച്ചു. ട്രഷറര്‍ ശാന്ത ഗോപാലകൃഷ്ണന്‍, വൈ പ്രസിഡന്റ് സരസ്വതി മാരാര്‍ ,രക്ഷാധികാരി ഷാജി ഇലവന്‍ കുന്നേല്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി രജനി നാരായണന്‍ കണ്ണോത്ത് സ്വാഗതവും രാമകൃഷ്ണന്‍ കരിച്ചേരി നന്ദിയും പറഞ്ഞു. തുടര്‍ന്ന് കുട്ടികള്‍ക്ക് മുതിര്‍ന്നവര്‍ക്കും ആയി വിവിധ വിനോദ വിജ്ഞാന കലാകായിക പരിപാടികള്‍ സംഘടിപ്പിച്ചു. രാജേഷ് ചെരിപ്പോടല്‍ ബി.ജി. കക്കാണത്ത്എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. വിവിധ മത്സരങ്ങളില്‍ പങ്കെടുത്ത വിജയിച്ചവര്‍ക്ക് സമ്മാനവും നല്‍കി.എസ് എസ് എല്‍ സി പരീക്ഷയില്‍ മികച്ച വിജയം നേടിയ അംഷിത് ഷാജി, അഭിമന്യു കരുണന്‍, ആവണി ഗോപാലകൃഷ്ണന്‍ എന്നിവര്‍ക്ക് ഉപഹാരം നല്‍കി ആദരിച്ചു.

 

error: Content is protected !!