കാഞ്ഞങ്ങാട്: ചെമ്മട്ടംവയല്‍ വില്ലേജ് ഓഫീസിലെ മുന്സ്വീപ്പര് ജീവനക്കാരന് കെ ഹരീഷ് (50) അന്തരിച്ചു. മംഗലാപുരത്തെ സഹോദരന്റെ വീട്ടില്‍വച്ച് ഹൃദയത്തെ തുടര്‍ന്ന് ഹോസ്പിറ്റല്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. എല്‍ വി .ടെമ്പിളിന് സമീപം താമസിച്ചിരുന്നു താലൂക്ക് ഓഫീസ് റിട്ട. ജീവനക്കാരന് പരേതനായ ദേവരായയുടെയും സുമിത്രയുടെയും മകനാണ്. സഹോദരങ്ങള്‍: കെ രമേശ, കെ രവീന്ദ്ര (ഇരുവരും മംഗലാപുരം) , കെ.ദയാനന്ദന് (ജനതാകോപ്പറേറ്റീവ് പ്രസ് കാഞ്ഞങ്ങാട്), അരുണ (വാണിയംമ്പാറ), ജയപ്രഭ (മംഗലാപുരം) , വീണകുമാരി (അണങ്കൂര്‍).
