ആഘോഷ തിമര്‍പ്പില്‍ മാവുങ്കാല്‍ ഉറിയടി മത്സരം; ഒന്നാം സ്ഥാനം നേടിയ വിവേകാനന്ദ പുതിയകണ്ടത്തിന് രാംനഗര്‍ മണ്ഡലം സംഘാടക സമിതി ചെയര്‍മാന്‍ ഗണപതി ഭട്ട് ക്യാഷ് അവാര്‍ഡും ഉപഹരവും കൈമാറി.

മാവുങ്കാല്‍ :സെപ്റ്റംബര്‍ 4 ന് നടക്കുന്ന ശ്രീകൃഷ്ണ ജന്മാഷ്ടമിയുടെ ഭാഗമായി രാംനഗര്‍ മണ്ഡലത്തിലെ വിവിധ ബാലഗോകുലങ്ങളുടെ നേതൃത്വത്തില്‍ ‘ മായ വിട്ടുണരൂ……
മാനവനായ് വളരു…. ‘ എന്ന സന്ദേശം ഉയര്‍ത്തി മാവുങ്കാലില്‍
ഉറിയടി മല്‍സരം
നടത്തി.
രാംനഗര്‍ മണ്ഡലം സംഘാടക സമിതി
ചെയര്‍മാന്‍ ഗണപതി ഭട്ട് ഉദ്ഘാടനം ചെയ്തു.
ഉറയിടി മല്‍സരത്തില്‍
വിവേകാനന്ദ പുതിയകണ്ടം,
ഒന്നാം സ്ഥാനം നേടി.ശിവജി രാംനഗര്‍,
വിദ്യാദായിനി ഉദയംകുന്ന്
രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
ചൈതന്യ നെല്ലിത്തറ, ഝാന്‍ സി ഉദയംകുന്ന് എന്നി
ബാലഗോകുലങ്ങള്‍ മത്സരത്തില്‍ പങ്കാളികളായി.
ആഘോഷ കമ്മിറ്റി വൈസ്
ചെയര്‍മാന്‍മാരായ
രവീന്ദ്രന്‍ മാവുങ്കാല്‍,
ടിവി ചന്ദ്രന്‍ , അശോകന്‍ ആനന്ദാശ്രമം ,കെ. വി. ബാബു,ഉണ്ണികൃഷ്ണന്‍ കല്യാണ്‍ റോഡ്,
ആഘോഷ പ്രമുഖ് സൗരഭ് ദാസ്‌ക്കര്‍ കാട്ടുകുളങ്ങര, ജനറല്‍ കണ്‍വീനര്‍ അര്‍ജുന്‍ യോഗി, ട്രഷറര്‍ ഹരിന്ദ്രന്‍,കണ്‍വീനര്‍മാരായ സജി കുന്നുമ്മല്‍,ബാലകൃഷ്ണന്‍ സൂര്യോദയം,
സുമ രാഘവന്‍, പബ്ലിസിറ്റി ചെയര്‍മാന്‍
പി. ദിവാകരന്‍, എന്‍.
മധു പുതിയകണ്ടം,
ടി. വിവേകാനന്ദന്‍ , ജയകുമാര്‍ നെല്ലിത്തറ
എന്നിവര്‍ നേതൃത്വം നല്‍കി.പ്രസാദ വിതരണം നടന്നു.

 

error: Content is protected !!