പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

കാഞ്ഞങ്ങാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് ജീവ പര്യന്തം തടവിനും , കൂടാതെ 20വര്‍ഷം കഠിനതടവും 80000 രൂപ പിഴയും പിഴ അടച്ചില്ലെങ്കില്‍ 2 വര്‍ഷം അധികം തടവിനും ശിക്ഷ വിധിച്ചു. മാലോം അതിരുമാവ് പാപ്പിനിവീട്ടില്‍ പി.ഡി. അനീഷി (35) നാണ് ഹോസ്ദുര്‍ഗ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോര്‍ട്ട് ജഡ്ജ് പി എം . സുരേഷ് ശിക്ഷ വിധിച്ചത്. ചിറ്റാരിക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 7 വയസ്സ് പ്രായമുള്ള പെണ്‍കുട്ടിയെ 2021 വര്‍ഷം മുതല്‍ വിവിധ ദിവസങ്ങളില്‍ രാത്രി പ്രതി ലൈംഗിക കുറ്റകൃത്യം ചെയ്യണമെന്ന ഉദ്ദേശത്തോടും കരുതലോടും കൂടി കുട്ടി താമസിക്കുന്ന വീട്ടില്‍ വെച്ച് രാത്രി കുട്ടി ഉറങ്ങുമ്പോള്‍ കുട്ടിയെ തൊട്ടടുത്ത റൂമില്‍ എടുത്തുകൊണ്ടുപോയി കുട്ടിക്ക് മദ്യം നല്‍കി റൂമില്‍ വെച്ച് ലൈംഗിക ആക്രമണത്തിന് വിധേയമാക്കി. ചിറ്റാരിക്കല്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് അന്നത്തെ ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് ആയിരുന്ന രഞ്ജിത്ത് രവീന്ദ്രനാണ്. പ്രോസിക്യൂഷന് വേണ്ടി ഹോസ്ദുര്‍ഗ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍ എ ഗംഗാധരന്‍ ഹാജരായി.

 

error: Content is protected !!