മൊബൈല്‍ ടാബ് വാങ്ങി പണം നല്‍കാതെ വ്യാപാരിയെ വഞ്ചിച്ചു

കാസര്‍കോട് : മൊബൈല്‍ഷോപ്പില്‍ നിന്നും വില കൂടിയ മോഡല്‍ ടാബ് വാങ്ങിച്ചശേഷം ഗൂഗിള്‍ പേവഴി പണം നല്‍കാമെന്ന് പറഞ്ഞ് വഞ്ചിച്ചുവെന്ന പരാതി യില്‍ പോലീസ് കേസെടുത്തു. പുതിയ ബസ് സ്റ്റാന്റില്‍ പ്രവര്‍ത്തിച്ചു വരുന്ന ബ്രിഡ്ജ് മൊബൈല്‍ സ്റ്റാര്‍ ഷോപ്പ് ഉടമ ഹേരൂര്‍ പേരൂറിലെ മുഹയിദ്ദീന്‍മാലിക്കിന്റെ (24) പരാതിയിലാണ് ശങ്കര്‍ കിഷോറിനെതിരെ കേസെടുത്തത്.20 ന് വൈകുന്നേരം 6.30 മണിക്കാണ് പരാതിക്കാസ്പദമായ സംഭവം. പ്രതി ഷോപ്പില്‍ നിന്നും 44 999 രൂപ വിലവരുന്ന സാംസംഗ് കമ്പനിയുടെ ടാബ്‌സ് 9FE മോഡല്‍ ടാബ് വാങ്ങുകയും ഡിസ്‌ക്കൗണ്ട് കഴിച്ച് ബില്‍ തുകയായ 32, 49 2 രൂപ ബേങ്ക് ആപ് വഴി നല്‍കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ചു പണം നല്‍കാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് പോലീസ്‌കേസെടുത്തത്.

 

error: Content is protected !!