സമസ്ത കാഞ്ഞങ്ങാട് മണ്ഡലം ശൈഖുല്‍ ജാമിഅ: ആലിക്കുട്ടി മുസ്ലിയാര്‍ അനുസ്മരണം നാളെ

കാഞ്ഞങ്ങാട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ജനറല്‍ സെക്രട്ടറിയും പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ പ്രിന്‍സിപ്പലും മുന്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ ശൈഖുല്‍ ജാമിഅ പ്രഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ അനുസ്മരണവും ദിക്‌റ് ദുആ മജ്ലിസും സമസ്ത കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാളെ (ബുധന്‍) രാവിലെ 10ന് സൗത്ത് ചിത്താരി ഹൈദ്രോസ് ജുമാ മസ്ജിദില്‍ വെച്ച് നടക്കും. സയ്യിദ് മഹ്‌മൂദ് സ്വഫ്വാന്‍ തങ്ങള്‍ ഏഴിമല കൂട്ടുപ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും. അബ്ദുല്‍ കരീം ഫൈസി മുക്കൂട് അനുസ്മരണ പ്രഭാഷണം നടത്തും.സമസ്തയുടെയും പോഷക സംഘടനകളുടെയും നേതാക്കള്‍, മഹല്ല് ജമാഅത്ത് ഭാരവാഹികള്‍, ഉലമാക്കള്‍, ഉമറാക്കള്‍, പ്രസ്ഥാന ബന്ധുക്കള്‍ എന്നിവര്‍ പങ്കെടുക്കും. ഇത് സംബന്ധിച്ച യോഗത്തില്‍ അബ്ദുല്‍ കരീം ഫൈസി മുക്കൂട് അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി സുലൈമാന്‍ ഫൈസി ആമുഖ ഭാഷണം നടത്തി. ഉമര്‍ മൗലവി തൊട്ടിയില്‍, അബ്ദുള്ള ദാരിമി തോട്ടം, സഈദ് അസ്അദി പുഞ്ചാവി, മുസ്തഫ മൗലവി എന്നിവര്‍ സംബന്ധിച്ചു.

 

error: Content is protected !!