മരംപൊട്ടി ദേഹത്ത് വീണ് പയ്യന്നൂരിലെ വ്യാപാരിക്ക് ദാരുണാന്ത്യം

പയ്യന്നൂര്‍: പള്ളിയിലേക്ക് പോകവേ മരം പൊട്ടി ദേഹത്തുവീണ് ഗുരുതമായി പരിക്കേറ്റ പയ്യന്നൂരിലെ വ്യാപാരി മരിച്ചു. പയ്യന്നൂര്‍ സെന്റ് മേരീസ് സ്‌കൂളിന് മുന്നിലെ തയ്യല്‍ മെഷീന്‍ വില്‍പന കേന്ദ്രമായ നാഷണല്‍ സ്റ്റോര്‍ ഉടമ രാമന്തളി വടക്കാമ്പാട്ടെ ചേനോത്ത് അങ്ങാടിയില്‍ ഇസ്മായില്‍ (6 3 ) ആണ്മരിച്ചത്.ഇന്നലെ രാത്രിയിലാണ് സംഭവം. ബൈക്കിലെത്തിയ ഇസ്മായില്‍ വാഹനം നിര്‍ത്തിയിട്ട് പള്ളിയിലേക്ക് പോകവെയാണ് അപകടം. കണ്ണൂരിലെ സ്വകാര്യ ശുപത്രിയിലെ ചികിത്സക്കിടെയായിരുന്നു അന്ത്യം. പരേതരായ ഇറയത്ത് മുഹമ്മദ് കുഞ്ഞിയുടേയും ചേനോത്ത്ഹവ്വ ഉമ്മയുടേയും മകനാണ്. ഭാര്യ:സി.എച്ച്. ഖൈറുന്നിസ. മക്കള്‍:സുഹൈല്‍, ജുസൈല, മുഹമ്മദ്. മരുമക്കള്‍:ആയിഷ തൃക്കരിപ്പൂര്‍ ,ഷക്കീല്‍ എട്ടിക്കുളം.സഹോദരങ്ങള്‍: മുഹമ്മദ് ഇക്ബാല്‍, മുഹമ്മദ് റാഫി, പരേതരായ അബ്ദു റഹ്‌മാന്‍, ഇബ്രാഹിം ഹസ്സന്‍.

 

error: Content is protected !!