കാഞ്ഞങ്ങാട്: അവകാശപത്രിക സമര്‍പ്പണത്തിദിനത്തില്‍ നീറ്റ് പരി്ക്ഷാക്രമക്കേടിന് ഉത്തരവാദിയായ കേന്ദ്രവിദ്യാഭ്യാസമന്ത്രിയുടെ രാജിയും ആവശ്യപ്പെട്ട് എസ്എഫ്ഐ ജില്ലാകമ്മറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ഹെഡ്പോസ്റ്റ് ഓഫീസിലേക്ക് വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പെടെ മൂവായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ അണിനിരന്ന അത്യുജ്വല മാര്‍ച്ച് നടത്തി. സമരം എസ്എഫ്ഐ സംസ്ഥാന വൈ പ്രസിഡന്റ് ടി പി അഖില ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മുഹമ്മദ് അദിനാന്‍ അധ്യക്ഷനായി. സംസ്ഥാനകമ്മിറ്റിയംഗം സജേഷ് കൊവ്വല്‍പള്ളി, ജില്ലാ വൈസ് പ്രസിഡന്റുമാരായ അഭിചന്ദ് ചെറുവത്തൂര്‍, കവിത കൃഷ്ണന്‍, കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി പി കെ മഞ്ജിഷ എന്നിവര്‍ സംസാരിച്ചു. ജില്ലാ ജോ സെക്രട്ടറി എം അനുരാജ് സ്വാഗതം പറഞ്ഞു.
