3.35 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍

കാഞ്ഞങ്ങാട്: പോലീസ് സംഘത്തെ തള്ളിമാറ്റി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ എംഡിഎംഎയുമായി ഹോസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തു. ചിത്താരി പാട്ടില്ലത്ത് അബ്ദുല്‍ ഹക്കീം (29) ആണ് പിടിയിലായത്.
ചിത്താരി പെട്രോള്‍ പമ്പിന് സമീപത്ത് നിന്നാണ് ഇയാളെ ഡാന്‍സാഫ് സംഘത്തിന്റെ സഹായത്തോടെ ഹോസ്ദുര്‍ഗ് പോലീസ് പിടികൂടിയത്. പരിശോധനയില്‍ ഇയാളില്‍ നിന്ന് 3.35 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
പിടികൂടുന്നതിനിടെ പോലീസ് സംഘത്തെ തള്ളിമാറ്റി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ ഇന്ന് ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കും.

 

error: Content is protected !!