കാഞ്ഞങ്ങാട്: ഇന്ന് നടക്കുന്ന നീലേശ്വരം നഗരസഭ ബസ് സ്റ്റാന്റ് ലേലം വിളിയില്‍ നഗരസഭ നേരത്തെ കൗണ്‍സില്‍ തീരുമാനം പ്രകാരം നല്‍കിയ ഉറപ്പുകള്‍ നഗരസഭ ലംഘിക്കുന്നുവെന്ന് നഗരസഭ ബസ് സ്റ്റാന്റിലെ പഴയ കടമുറിയിലെ വ്യാപാരികള്‍ രംഗത്ത്.
നഗരസഭയുടെവഞ്ചനക്ക്
എതിനെതിരെ വ്യാപാരികള്‍ മുന്‍സീഫ് കോടതിയില്‍ പരാതി നല്‍കി.
ഇവരുടെ പരാതി ഫയലില്‍ സ്വീകരിച്ച കോടതി ഇതുസംബന്ധിച്ച നിയമനടപടികള്‍ക്കായി കമ്മീഷനെയും നിയോഗിച്ചു. കമ്മീഷന്‍ നീലേശ്വരം എത്തി വ്യാപാരികളില്‍ നിന്നും നിര്‍ദേശങ്ങള്‍ തേടി.
2017 മാര്‍ച്ച് 10 ന് ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തിലെ 20-ാം നമ്പര്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ചേര്‍ന്ന ഈ യോഗത്തിന്റെ മിനുട്സുമായാണ് ഇവര്‍ കോടതിയെ സമീപിച്ചത്. പഴയ ബസ് സ്റ്റാന്‍ഡിലെ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റി ആ സ്ഥലത്ത് പുതിയ കെട്ടിടം നിലവില്‍ വരുമ്പോള്‍ ഒഴിഞ്ഞുപോയ ലൈസന്‍സികളായ കച്ചവടക്കാര്‍ക്ക് മുന്തിയ പരിഗണന നല്‍കാന്‍ ധാരണയായതായി ഇതിലെ മൂന്നാം നമ്പര്‍ തീരുമാനത്തില്‍ പറയുന്നു. ഇത് അന്നത്തെ നിയമപരമായ വാടകനിരക്കിന് വിധേയമായിരിക്കുമെന്നും പറയുന്നു. ഇത് പ്രകാരം സത്യവാങ്മൂലം നല്‍കിയ വ്യാപാരികള്‍ക്ക് മാത്രം നഗരസഭയില്‍ നിന്ന് തുടര്‍ന്ന് ഡി ആന്‍ഡ് ഒ ലൈസന്‍സ് നല്‍കാനും തീരുമാനിച്ചിരുന്നു.
അന്നത്തെ നഗരസഭ ചെയര്‍മാന്‍ പ്രൊഫ. കെ. പി. ജയരാജന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. ഇദ്ദേഹം തന്നെയാണ് ഇതുസംബന്ധിച്ച രേഖയില്‍ ഒപ്പു വച്ചിരിക്കുന്നതും. അന്ന് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനായിരുന്ന ഇന്നത്തെ ചെയര്‍മാന്‍ പി. പി. മുഹമ്മദ് റാഫിയും ഇതില്‍ ഒപ്പിട്ടിട്ടുണ്ട്. ഇതുപ്രകാരം ഡെപ്പോസിറ്റ് തിരികെ വാങ്ങാതെയാണ് ഇവര്‍ കെട്ടിടത്തില്‍ നിന്ന് ഒഴിഞ്ഞത്. പുതിയ കെട്ടിടത്തില്‍ മുന്‍ധാരണ പ്രകാരം കടമുറിയോ നഷ്ടപരിഹാരമോ അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇതിനായി കൈവശക്കാര്‍ നഗരസഭയെ സമീപിച്ചപ്പോള്‍ മിനുട്സില്‍ അന്നത്തെ നഗരസഭ സക്രട്ടറി ഒപ്പിടാത്തതിനാല്‍ സാധുതയില്ലെന്നു മറുപടി നല്‍കിയതായി പറയുന്നു. അതേസമയം, ഇവര്‍ക്ക് ഇന്ന് നടത്താന്‍ നിശ്ചയിച്ച ലേലത്തില്‍ പങ്കെടുക്കുന്നതിന് മാത്രം ഉപയോഗിക്കാവുന്ന ഒരു സാക്ഷ്യപത്രം നഗരസഭാ സെക്രട്ടറിയുടെ ഒപ്പോടെ ജൂലായ് ആറിന് പ്രത്യേകം പ്രത്യേകം അനുവദിച്ചിട്ടുമുണ്ട്. ഇതില്‍ പഴയ ബസ് സ്റ്റാന്‍ഡ് ഷോപ്പിങ് കോംപ്ലക്സില്‍ നിയമാനുസൃതം ലൈസന്‍സ് ഫീസ് നല്‍കി കച്ചവടം നല്‍കിയിരുന്ന വ്യക്തിയാണെന്ന് റൂം നമ്പര്‍ സഹിതം സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്.
തങ്ങള്‍ക്ക് നീതി കിട്ടണമെന്നും പഴയ കടകള്‍ കൈവശം വെച്ചവര്‍ കൂട്ടി ചേര്‍ത്തു. വാര്‍ത്തസ മ്മേളനത്തില്‍ കെ.ചന്ദ്രശേഖരന്‍, സി കുഞ്ഞമ്പു, ബി കുഞ്ഞായിഷ, വി.എസ്. സുഭാഷ് കുമാര്‍, വിനോദ് കുമാര്‍, സി.എച്ച് റസിയ, നരേഷ് പൈ, ടി.കെ.ശ്രീജിത്ത്, ശിവദാസ്, രാജീവന്‍, ഇ.കെ അഹമ്മദ് കുഞ്ഞി, സാബിര്‍, വിജയന്‍, വി കുഞ്ഞിരാമന്‍, ടി.. കുഞ്ഞിരാമന്‍, പ്രശാന്ത് ,കെ പ്രകാശന്‍, സി അര്‍ജുനന്‍, ബി. അബ്ദുല്‍ ജലീല്‍ എന്നിവര്‍ സംബന്ധിച്ചു.
