ലോകകപ്പ് ഫുട്‌ബോള്‍ ആവേശം എന്‍ ജി ഒ യൂണിയന്‍ ഹോസ്ദുര്‍ഗ് ഏരിയ കമ്മിറ്റി സൗഹൃദ ഫുട്‌ബോള്‍ മത്സരം നടത്തി

കാഞ്ഞങ്ങാട് : സേവനമേഖല യോടൊപ്പം പൊതു നന്മ പ്രവര്‍ത്തനവും നടത്തുന്ന എന്‍ ജി ഒ യൂണിയന്‍ ലോകകപ്പ് ഫുട്‌ബോള്‍ ആവേശത്തിന്റെ ഭാഗമായി ഹോസ്ദുര്‍ഗ്ഏരിയ കമ്മിറ്റി സൗഹൃദ ഫുട്‌ബോള്‍ മത്സരം നടത്തി. ഏരിയ പരിധിയിലെ താലൂക്ക് ഫസ്റ്റ്, താലൂക്ക് സെക്കന്‍ഡ്, പെരിയ, ഫോര്‍ട്ട്, മടിക്കൈ, അജാനൂര് എന്നീ യൂണിറ്റിലെ ടീമുകളാണ് സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ പങ്കെടുത്തത്. കൊവ്വല്‍പള്ളി ടര്‍ഫ് ഗ്രൗണ്ടില്‍ നടന്ന സൗഹൃദ മത്സരം നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പി കെ വിനോദ് സമ്മാനവിതരണം നടത്തി.യൂണിയന്‍ ഏരിയാ പ്രസിഡണ്ട് സി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായി. കെ പി രൂപേഷ്, സി വി അജയന്‍, ശരത്ത് ചന്ദ്രന്‍, കെ ലജീഷ് എന്നിവര്‍ സംസാരിച്ചു. ഏരിയ സെക്രട്ടറി എം ജയേഷ് സ്വാഗതം പറഞ്ഞു.

 

error: Content is protected !!