.ബേക്കല്‍:വൈക്കം മുഹമ്മദ് ബഷീറിന്റെ സാഹിത്യ-സാംസ്കാരിക പാരമ്പര്യം വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തുന്നതിനും വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനുമായി ബേക്കല്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍ ‘ബഷീര്‍ തിങ്ക്സ് – കള്‍ച്ചറല്‍ മീറ്റ്’ സംഘടിപ്പിച്ചു. പരിപാടി മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ടി. മുഹമ്മദ് അസ്ലം ഉദ്ഘാടനം ചെയ്തു. ബഷീറിന്റെ ജീവിതവും സാഹിത്യവും വിദ്യാര്‍ത്ഥികളില്‍ സാഹിത്യാഭിരുചിയും മാനവിക മൂല്യങ്ങളും വളര്ത്താനുതകുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. സ്കൂള്‍ പ്രിന്‍സിപ്പല്‍ നഫീസ ഗഫൂര്‍ അധ്യക്ഷത വഹിച്ചു മാനേജ്മെന്റ് ജനറല്‍ സെക്രട്ടറി മൊയ്തു ഇരിയ, സ്കൂള്‍ പി.ആര്.ഒ അബ്ദുല്ല എന്നിവര്‍ സംസാരിച്ചു.
അക്കാദമിക് കോഡിനേറ്റര്‍ ശ്രീജയ സ്വാഗതവും പ്രോഗ്രാം കോഡിനേറ്റര്‍ മഞ്ജുഷ നന്ദിയും പറഞ്ഞു.
വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍, ബഷീര്‍ വായന, അവതരണങ്ങള്‍, അനുസ്മരണം എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു.
