കാഞ്ഞങ്ങാട് : പരിമിതികളോട് പൊരുതി 2025-26 വര്‍ഷത്തെ എസ്എസ്എല്‍സി പ്ലസ് ടു, എല്‍ എസ് എസ് , പരീക്ഷകളില്‍ ഉന്നത വിജയം നേടിയ ഹെസ്ദുര്‍ഗ് ഗവ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദന ചടങ്ങ് നടത്തി. മികച്ച വിജയം നേടി സ്കൂളിനും, ജില്ലക്കും അഭിമാനമായി മാറിയ 53 വിദ്യാര്‍ത്ഥികളെയാണ് വിജയോത്സവം എന്ന പേരില്‍ സ്കൂളില്‍ നടത്തിയ പ്രത്യേക ചടങ്ങില്‍ ആദരിച്ചത്.
കാഞ്ഞങ്ങാട് എംഎല്‍എ ഗോവിന്ദന് പള്ളിക്കാപ്പില്‍ ഉദ്ഘാടനം ചെയ്ത് കുട്ടികള്‍ക്ക് ഉപഹാരങ്ങള്‍ നല്കി. . സ്വയം ചോദ്യങ്ങള്‍ ചോദിക്കാനും അതിന് ഉത്തരം കണ്ടെത്താനും കഴിയുമ്പോഴാണ് വിദ്യാര്‍ത്ഥികള്‍ യഥാര്‍ത്ഥ വിജയികളാകുന്നുതന്നു പണമല്ല പഠിക്കാനുള്ള കഴിവാണ് ആധുനിക വിദ്യാഭ്യാസ രീതിയില്‍ പ്രധാനം എന്നും അതിന് പൊതു വിദ്യാലയം മികച്ച പിന്തുണ നല്കുന്നു എന്നും ജില്ലാ പോലീസ് മേധാവി നിതിന്‍ രാജ് ഐഎഎസ് ഉള്‍പ്പെടെയുള്ള പൊതുവിദ്യാലയ വിദ്യാര്‍ഥികളെ പരാമര്‍ശിച്ച് എംഎല്‍എ പറഞ്ഞു. കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ പി സുരേഷ് ബാബു മുഖ്യ അതിഥിയായി. പിടിഎ പ്രസിഡണ്ട് പി ഗംഗാധരന് അധ്യക്ഷത വഹിച്ചു വാര്‍ഡ് കൗണ്‍സിലര്‍ പി വി ചന്ദ്രന്, എസ് എം സി ചെയര്മാന് സി കെ അഷറഫ്, വികസന സമിതി ചെയര്മാന് എം കെ റഷീദ്, മദര്‍ പി ടി എ പ്രസിഡണ്ട് ഫാത്തിമത്ത് നൗഷിബ, ഹയര്‍സെക്കന്‍ഡറി വിഭാഗം സീനിയര്‍ അസിസ്റ്റന്റ് കെ വി സജിത, ഹൈസ്കൂള്‍ വിഭാഗം സീനിയര്‍ അസിസ്റ്റന്റ് രാജേഷ് ഓള്നടിയന്, ഹയര്‍സെക്കന്‍ഡറി വിഭാഗം സ്റ്റാഫ് സെക്രട്ടറി എന്‍ സദാശിവന്, ഹൈസ്കൂള്‍ വിഭാഗം സ്റ്റാഫ് സെക്രട്ടറി കെ രമ്യ, പിടിഎ വൈസ് പ്രസിഡണ്ട് എം ഇബ്രാഹിം, മദര്‍ പിടിഎ വൈസ് പ്രസിഡന്റ് ബിസ്മിതസലിം എന്നിവര്‍ സംസാരിച്ചു.
സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ: എ വി സുരേഷ് ബാബു സ്വാഗതവും ഹെഡ്മാസ്റ്റര് ഇന്‍ചാര്‍ജ്ജ് പി സംഗീത നന്ദിയും പറഞ്ഞു
