രാവണീശ്വരം അഴീക്കോടന്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ പച്ചക്കറി തൈ വിതരണം നടത്തി

രാവണീശ്വരം: രാവണീശ്വരം അഴീക്കോടന്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഓണത്തിന് വിഷ രഹിത പച്ചക്കറി എന്ന ലക്ഷ്യത്തോടെ ക്ലബ് പരിധിയിലെ വീടുകളില്‍ പച്ചക്കറി തൈ വിതരണം ചെയ്തു.പച്ചക്കറി തൈ വിതരണം യുവ കര്‍ഷകന്‍ ഗണേശന് നല്‍കി കര്‍ഷക അവാര്‍ഡ് ജേതാവ് കെ വി രാഘവന്‍ ഉദ്ഘാടനം ചെയ്തു. അനീഷ് ദീപം സ്വാഗതം പറഞ്ഞു. ഹരിനാരായണന്‍ അദ്യക്ഷത വഹിച്ചു. എം. ബാലകൃഷ്ണന്‍, ടി. നാരായണന്‍,ധന്യ അരവിന്ദന്‍, ഉഷ രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

 

error: Content is protected !!