കുമ്പളപ്പള്ളി എസ് കെ ജി എം എ യു പി സ്‌കൂളില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

കരിന്തളം:ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുമ്പളപ്പള്ളി എസ് കെ ജി എം എ യു പി സ്‌കൂളില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.സ്‌കൂള്‍ ഹാളില്‍ നടന്ന പരിപാടിയില്‍ നീലേശ്വരം സബ് ഇന്‍സ്‌പെക്ടര്‍ കെ അജിത ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു.ബോധവല്‍ക്കരണ ക്ലാസ് കുട്ടികള്‍ക്ക് പുത്തനറിവ് പകരുന്നതായി.ലഹരിക്കെതിരെ എന്തെല്ലാം മുന്‍കരുതലുകള്‍ എടുക്കണം എന്നുള്ളതു ള്‍പ്പെടെയുള്ള കാര്യങ്ങള്‍ എസ് ഐ . കെ അജിത കുട്ടികള്‍ക്ക് വ്യക്തമാക്കി കൊടുത്തു .കെ പ്രശാന്ത് സംസാരിച്ചു.സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ.പി ബൈജു സ്വാഗതവും എസ് ആര്‍ ജി കണ്‍വീനര്‍ സിന്ധു രാമചന്ദ്രന്‍ നന്ദിയും പറഞ്ഞു

 

error: Content is protected !!