ഹോസ്ദുര്‍ഗ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വൈദ്യുതീകരിച്ച ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട് നഗരസഭ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വൈദ്യുതീകരിച്ച ഹോസ്ദുര്‍ഗ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയം നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. വിജയന്‍ അധ്യക്ഷതവഹിച്ചു. പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഫൗസിയ ശരീഫ്, കൗണ്‍സിലര്‍മാരായ പി വി ചന്ദ്രന്‍ മാസ്റ്റര്‍, എന്‍ ഉണ്ണികൃഷ്ണന്‍, വിദ്യാലത, പിടിഎ പ്രസിഡന്റ് പി ഗംഗാധരന്‍ മാസ്റ്റര്‍, വികസന സമിതി ചെയര്‍മാന്‍ എം കെ റഷീദ്, എന്‍.സദാശിവന്‍ എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പാള്‍ ഡോ. എ വി സുരേഷ് ബാബു സ്വാഗതവും ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ് പി സംഗീത നന്ദിയും പറഞ്ഞു.

 

error: Content is protected !!