പുണൂര്‍ ഇരിയ ശ്രീ അയ്യപ്പ ക്ഷേത്ര യു.എ.ഇ കമ്മിറ്റിയുടെ ജനറല്‍ ബോഡി യോഗം നടന്നു

ഷാര്‍ജ: പുണൂര്‍ ഇരിയ ശ്രീ അയ്യപ്പ ക്ഷേത്ര യു.എ.ഇ കമ്മിറ്റിയുടെ ജനറല്‍ ബോഡി യോഗം നടന്നു.മുഖ്യ രക്ഷാധികാരി വേങ്ങയില്‍ നാരായണന്‍ നായര്‍ യോഗം ഉദ്ഘാടനം ചെയ്തു.ദിവാകരന്‍ വേങ്ങയില്‍ അധ്യക്ഷത വഹിച്ചു. കീര്‍ത്തന രാജേഷ് , ആര്യന്‍ രാജേഷ് , അശ്വിത്ത് അശോകന്‍ , ശിവദ അശോകന്‍ എന്നിവര്‍ ഈശ്വര പ്രാര്‍ത്ഥന ഗാനം ആലപിച്ചു. രക്ഷാധികാരികളായ ശഫല്‍ഗുനന്‍ കമ്പിക്കാനം, ചന്ദ്രന്‍ ഇരിയ ,മറ്റു
വിശിഷ്ട വ്യക്തികളും അമ്പല കമ്മിറ്റി ഭാരവാഹികള്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി അശോകന്‍
വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടും , ജോയിന്റ് സെക്രട്ടറി ഷാജി ഇരിയ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. രക്ഷാധികാരികളായ ശഫല്‍ഗുനന്‍ കമ്പിക്കാനം, ചന്ദ്രന്‍ ഇരിയ, ജനാര്‍ദ്ദനന്‍ പുല്ലൂര്‍, അയ്യപ്പ പൂജയുടെ കണ്‍വീനര്‍ രഞ്ജിത്ത് കോടോത്ത്, ബ്രാഹ്‌മണ വാര്യന്മാരായ ഹരീഷ് മേപ്പാട്, ബാലസുബ്രഹ്‌മണ്യം, ദേവകി പയങ്ങപ്പാടന്‍ ഇരിയ എന്നിവര്‍ക്ക് പൊന്നാടയും ഉപഹാരവും നല്‍കി ആദരിച്ചു. സെക്രട്ടറി അശോകന്‍ ഇരിയയുടെ സ്വാഗതവും ട്രഷറര്‍
മധു വയമ്പ് നന്ദിയും പറഞ്ഞു. മധുരിമ ചന്ദ്രന്‍ അവതാരികയായി. മുഖ്യ രക്ഷാധികാരി: വേങ്ങയില്‍ നാരായണന്‍ നായര്‍ , രക്ഷാധികാരികള്‍: നാണു ബാലൂര്‍ , ചന്ദ്രന്‍ ഇരിയ, ജനാര്‍ദ്ദനന്‍ പുല്ലൂര്‍, ദിവാകരന്‍ വേങ്ങയില്‍. പുതിയ ഭരണസമിതി ഭാരവാഹികളായി ഫല്‍ഗുനന്‍ കമ്പിക്കാനം (പ്രസിഡന്റ്), രഞ്ജിത്ത് കോടോത്ത്, മധു വയമ്പ്
(വൈസ് പ്രസിഡന്റുമാര്‍), രതീഷ് ഇരിയ (ജനറല്‍ സെക്രട്ടറി), ഷാജി ഇരിയ, രാജേഷ് നീലേശ്വരം, രാമകൃഷ്ണന്‍ കുയ്യങ്കാട്ട്, ഗോകുല്‍ ലാലൂര്‍ (ജോയിന്റ് സെക്രട്ടറിമാര്‍), അശോകന്‍ ഇരിയ (ട്രഷറര്‍). എന്നിവരെ തെരഞ്ഞെടുത്തു.

 

error: Content is protected !!