കരിന്തളം:കിനാനൂര്‍ കരിന്തളം ഗ്രാമ പഞ്ചായത്തില്‍ നിന്നും 2 വര്‍ഷത്തിന് ശേഷം ആംബുലന്‍സ് ഡ്രൈവര്‍ സേവനത്തില്‍ നിന്നും ഫാമിലി ഹെല്‍ത്ത് സെന്റര്‍ കരിന്തളം ആംബുലന്‍സ് ഡ്രൈവറായി പോകുന്ന ജാബിറിനു കിനാനൂര്‍ കരിന്തളം പഞ്ചായത്ത് ജീവനക്കാരും ഭരണസമിതിയും ചേര്‍ന്ന് യാത്രയപ്പ് നല്കി. ഭരണസമിതിയും ജീവനക്കാരും ചേര്‍ന്ന് ജാബിറിന് സ്നേഹോപഹാരം നല്കി.പഞ്ചായത്ത് പ്രസിഡന്റ് എം രാജന്,വൈസ് പ്രസിഡണ്ട് കെ അനിത,സെക്രട്ടറി എ വി സന്തോഷ് കുമാര്‍,അസിസ്റ്റന്റ് സെക്രട്ടറി സജീന്ദ്രന് തുടങ്ങി ഭരണസമിതി അംഗങ്ങളും ജീവനക്കാരും പരിപാടിയില്‍ പങ്കെടുത്തു
