ഇരിയ: ബാത്തൂര്‍ ഭഗവതി ക്ഷേത്ര കഴകം ക്ലായി തറവാട്, മുണ്ടാത്ത് കോയ്മ,പൊടവടുക്കം ക്ലായി വയനാട്ട് കുലവന്‍ ദേവസ്ഥാനത്ത് 2027 ല്‍ നടക്കുന്ന തെയ്യം കെട്ടിന് മുന്നോടിയായി ക്ലായി വയലില്‍ നടത്തിയ ഞാറ് നടീല്‍ ഉത്സവം സമാപിച്ചു.നാല് ദിവസങ്ങളിലായി നടന്ന ഞാറ് നടീല്‍ ഉത്സവത്തില്‍ ക്ലായി വയനാട്ട് കുലവന്‍ ദേവസ്ഥാന സേവാ സമിതിയും,ദേവസ്ഥാന കാര്‍ഷിക സമിതിയും,ദേവസ്ഥാന മാതൃസമിതിയും നാട്ടി ഉത്സവത്തിന് നേതൃത്വം വഹിച്ചു.
ക്ലായി വയനാട്ട് കുലവന്‍ പ്രാദേശിക സമിതികളായ ക്ലായി, പൊടവടുക്കം, തടിയന്‍വളപ്പ്, അരിയളം, തട്ടുമ്മല്‍, പുണൂര്‍ ഇരിയ, കാട്ടുമാടം, കപ്പാത്തിക്കല്‍ എന്നീ പ്രദേശങ്ങളിലെ സമിതി ഭാരവാഹികളുടെയും നാട്ടുകാരുടെയും, കുട്ടികളുടെയും കൂട്ടായ്മയില്‍ ഞാറ് നടീല്‍ നാടിന്റെ ഉത്സവമായി മാറി.
