മഞ്ഞംപൊതി കുന്നിന്റെ ടൂറിസം വികസനം എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കുക ആനന്ദാശ്രമം ലയണ്‍സ് ക്ലബ് ; പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു

കാഞ്ഞങ്ങാട്:ഹൈവേ വികസനത്തിന്റെ ഭാഗമായി പ്രതിച്ഛായ നഷ്ടപ്പെട്ട മാവുങ്കാലിന്റെ സമഗ്ര വികസനത്തിന് ആവശ്യമായ നടപടികള്‍ അധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും, മഞ്ഞംപൊതി കുന്നിന്റെ ടൂറിസം വികസന പദ്ധതികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്നും ആനന്ദാശ്രമം ലയണ്‍സ് ക്ലബ് യോഗം ആവശ്യപ്പെട്ടു.

ജനകീയമായ നിരവധി സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ കൂട്ടായ്മയിലൂടെ നടത്തി പതിനെട്ടാം വര്‍ഷത്തിലേക്ക് കടക്കുന്ന കടക്കുന്ന ആനന്ദാശ്രമം ലയണ്‍സ് ക്ലബ്ബിന്റെ 2026-27 വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും നടന്നു സാമൂഹ്യ പ്രവര്‍ത്തകനും കലാകാരനുമായ
പ്രഭാകരന്‍ അവതാര്‍ ( പ്രസിഡണ്ട്) വി.വി സന്തോഷ് കുമാര്‍, എ. തമ്പാന്‍ നായര്‍, കെ. വേണുഗോപാല്‍ ( വൈസ് പ്രസിഡന്റുമാര്‍ ) കെ എം പ്രമോദ്( സെക്രട്ടറി) പി കെ രാജു
(ജോയിന്റ് സെക്രട്ടറി ) ബി. രാമചന്ദ്രന്‍ ( ട്രഷറര്‍ ) എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ചുമതലയേറ്റത്.

ലയണ്‍സ് ക്ലബ്ബ് ഹാളില്‍ നടന്ന ചടങ്ങ് മുന്‍ ഡിസ്റ്റിക് ഗവര്‍ണര്‍ ഡോ: ഒ. വി സനല്‍ ഉദ്ഘാടനം ചെയ്തു. പിടിച്ചടക്കലിനെ പ്രതിരോധിക്കുന്ന സേവന പ്രവര്‍ത്തകരുടെ സംഘമാണ് ലയണ്‍സ് പ്രസ്ഥാനമെന്നും അത് കൂടുതല്‍ ശക്തിപ്പെടുത്താന്‍ പുതിയ ഭാരവാഹികളുടെ സംഘത്തിന് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് കെ എം മോഹനന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ എം പ്രമോദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.റീജണല്‍ ചെയര്‍മാന്‍മാരായ പി പി കുഞ്ഞികൃഷ്ണന്‍, എന്‍ അനില്‍, സോണ്‍ ചെയര്‍മാന്‍ കെ മധുസൂദനന്‍, മുന്‍ പ്രസിഡണ്ട് രാജന്‍ മിങ്ങോത്ത്, സ്ഥാപക പ്രസിഡണ്ട് കെ വി സതീശന്‍, പ്രോഗ്രാം കോഡിനേറ്റര്‍ പി കെ രാജു, എന്നിവര്‍ സംസാരിച്ചു. പ്രോഗ്രാം കോഡിനേറ്റര്‍ വി വി സന്തോഷ് സ്വാഗതവും ട്രഷറര്‍ ബി. രാമചന്ദ്രന്‍ നന്ദിയും പറഞ്ഞു.

 

error: Content is protected !!