കാഞ്ഞങ്ങാട്: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമുന്നത നേതാവും മുന്‍ എം. എല്‍. എ യും മുന്‍ മുന്‍സിപ്പല്‍ ചെയര്‍മാനും മികച്ച സഹകാരിയും കലാ സാംസ്കാരിക മേഖലയില്‍ നിറസാന്നിധ്യവുമായിരുന്ന അഡ്വ. കെ പുരുഷോത്തമന്റെ സ്മരണാര്‍ത്ഥം രൂപീകരിച്ച ഫൗണ്ടേഷന്റെ ഓഫീസ് കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ ചെയര്മാന് വി. വി. രമേശന് ഉദ്ഘാടനം ചെയ്തു. കലാ കായിക സാംസ്കാരിക മേഖലയിലും സന്നദ്ധ സേവന ജീവകാരുണ്യ മേഖലയിലും പ്രവര്‍ത്തനം നടത്താന്‍ വേണ്ടിയാണ് ഫൗണ്ടേഷന് ലക്ഷ്യം വെക്കുന്നത്. ഉദ്ഘാടന പരിപാടിയില്‍ ഫൗണ്ടേഷന് പ്രസിഡന്റ് അഡ്വ പി. അപ്പുകുട്ടന്‍ അധ്യക്ഷത വഹിച്ചു. അഡ്വ കെ. രാജ്മോഹനന്, പി. കെ. നിഷാന്ത്, എം.പൊക്ലന്‍, എം. രാലവന്‍ , കെ. വി. സുജാത ടീച്ചര്‍, അഡ്വക്കറ്റ് പുരുഷോത്തമന്റെ സഹധര്‍മ്മിണി കാര്‍ത്യായനി എന്നിവര്‍ സംസാരിച്ചു. ഫൗണ്ടേഷന് സെക്രട്ടറി കെ. സബീഷ് സ്വാഗതവും അഡ്വ. എന്‍. സുധീര്‍ നന്ദിയും പറഞ്ഞു. ബസ്റ്റാന്റിന് പിറകുവശം ദേശാഭിമാനി ഓഫീസ് കെട്ടിടത്തിലെ ഒന്നാം നിലയിലാണ് ഓഫീസ് സജ്ജീകരിച്ചിട്ടുള്ളത്.
