മൊഴക്കോം സി വി തറവാട് അനുമോദനവും, ധനസഹായ വിതരണവും നടത്തി

കാഞ്ഞങ്ങാട്: എസ് എസ് ഏല്‍ സി, പ്ലസ് ടു, മറ്റുമേഖലകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയവര്‍ ഉള്‍പ്പെടെ ഈ വര്‍ഷം ഏല്‍ എസ് എസ്, യു എസ് എസ് സ്‌കോളര്‍ഷിപ്പിന് അര്‍ഹരായ കുട്ടികളെയും തറവാട് ഭവനത്തില്‍ വച്ച് അനുമോദിച്ചു. തറവാട് പ്രസിഡന്റ് രാധാകൃഷ്ണന്‍ കാനത്തൂരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തറവാട്ടച്ഛന്‍ ബാബു പനയാല്‍ അനുഗ്രഹ പ്രഭാഷണം നടത്തി. തറവാട്ടംഗമായ ഫെഡറല്‍ ബാങ്ക് റീജിയണല്‍ മാനേജര്‍ രാഹുല്‍കൃഷ്ണ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു. പരപ്പ ആയുര്‍വേദഹോസ്പിറ്റല്‍ മെഡിക്കല്‍ ഓഫീസര്‍ ഉഷ കുട്ടികള്‍ക്ക് കരിയര്‍ ഗൈഡന്‍സ് ക്ലാസ്സെടുത്തു. തുടര്‍ന്ന് തറവാട്ടംഗങ്ങളായ സി.വി. കുഞ്ഞിരാമന്‍, പ്രസന്ന റ്റി, മധു ഞണ്ടാടി എന്നിവര്‍ക്ക് സാന്ത്വനം കുടുംബ സഹായ നിധി വിതരണം ചെയ്തു. കൂടാതെ സഹായനിധിയിലേക്കുള്ള ഫണ്ട് ശേഖരണത്തിന്റെ ഭാഗമായുള്ള കൂപ്പണ്‍ വിതരണോദ്ഘാടനവും നടന്നു . സാന്ത്വനം സമിതി കണ്‍വീനര്‍ ശ്രീധരന്‍, മാതൃസമിതി പ്രസിഡന്റ് കാര്‍ത്യായനി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് പുതിയ മാതൃസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പു നടന്നു. പുതിയ ഭാരവാഹികള്‍, സി വി കാര്‍ത്യായനി പ്രസിഡന്റ്, സി വി പുഷ്പലത സെക്രട്ടറി, സി വി ബിന്ദു ട്രഷറര്‍. സെക്രട്ടറി രാജന്‍ വിഷ്ണുമംഗലം സ്വാഗതവും, ട്രഷറര്‍ ചന്ദ്രമോഹന്‍ മുന്നാട് നന്ദിയും പറഞ്ഞു.

 

error: Content is protected !!