‘കോലുമുട്ടായി ‘ ടെലിഫിലിം പ്രദര്‍ശന ഉദ്ഘാടനം നടന്നു

കരിന്തളം:ലൈബ്രറി കൗണ്‍സില്‍ വായനകളരിയുടെ ഭാഗമായി കോളംകുളം ഇ എം എസ് വായനശാലയിലെ കുട്ടികള്‍ നിര്‍മ്മിച്ച ഷോര്‍ട്ട് ഫിലിം ‘കോലുമുട്ടായി ‘പ്രദര്‍ശന ഉല്‍ഘാടനം തിങ്ങി നിറഞ്ഞ സദസ്സില്‍ നടന്നു. ഹരിനന്ദനയും ഹരിചന്ദനയും ചേര്‍ന്ന് കഥയും തിരക്കഥയും സംഭാഷണവും എഴുതിയ ചിത്രത്തില്‍ ബാലവേദി, വനിത വേദി പ്രവര്‍ത്തകര്‍ കഥാപാത്രങ്ങളായി. അമല്‍ സതീശന്‍ ക്യാമറയും, ശശിധരന്‍, എ. വി ബിജു എന്നിവര്‍ ചേര്‍ന്ന് സംവിധാനവും നിര്‍വഹിച്ച കോലുമുട്ടായി ടെലിഫിലിം ഇതിനോടകം തന്നെ ഏറെ ശ്രദ്ധേയമായിരിക്കുകയാണ്. ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സജിത്ത് കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ ആര്‍ സോമന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. വായനശാല സെക്രട്ടറി വി. കെ. നാരായണന്‍ സ്വാഗതം പറഞ്ഞു.

 

error: Content is protected !!