കാഞ്ഞങ്ങാട്: ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍, യോഗ അസോസിയേഷന് ഓഫ് കാസര്‍കോട് സംയുക്തമായി സംഘടിപ്പിക്കുന്ന 11മത് ജില്ലാ സ്പോര്‍ട്സ് യോഗാസന മല്‍സരത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാര വാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ജൂണ്‍ 14 ന് രാവിലെ 8 മണി മുതല്‍ ഉദുമ പാലക്കുന്ന് ഗ്രീന്‍ വുഡ്സ് പബ്ലിക് സ്കൂളില്‍ വെച്ച് മല്സ രം നടക്കുന്നത്. 8 വയസ് മുതല്‍ 18 വയസ് വരെയുള്ളവര്‍ക്ക് 5 വിഭാഗങ്ങളിലായും 18 വയസ് മുതല്‍ ഏതു പ്രായക്കാര്‍ക്കും 6 വിഭാഗങ്ങളിലായി സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും പ്രത്യേക മത്സരംനടക്കുക. കൂടാതെ 814,1418, 1835 വിഭാഗത്തിലുള്ളവര്‍ക്ക് ആര്‍ട്ടിസ്റ്റിക് സോളോ മത്സരം സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും പ്രത്യേകമായി മത്സരിക്കാം.818, 18 35 വരെയുള്ളവര്‍ക്ക് ആര്‍ട്ടിസ്റ്റിക് പെയര്‍ റിഥമിക് പെയര്‍ മത്സരത്തിലും സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും പ്രത്യേകമായി മത്സരം ഉണ്ടായിരിക്കും.8 മുതല്‍ 18 വയസ് വരെയും 18 മുതല്‍ 35 വയസ് വരെ ഫ്രീ ഫ്ലോ യോഗ ഡാന്‍സും എന്നിവയിലാണ് മത്സരം നടക്കുന്നത് .മത്സരിക്കുന്നവര്‍ ആവശ്യമായ രേഖകള്‍ 12ആം തീയ്യതി വൈകുന്നേരത്തിനു മുന്‍പായി എത്തിക്കേണ്ടതാണ്. ബന്ധപ്പെടേണ്ട നമ്പര്‍ 9495654737,9495066844
മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ നല്കുന്ന സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതായിരിക്കും. സംസ്ഥാന തലത്തില്‍ 1 മുതല്‍ 4 സ്ഥാനം ലഭിക്കുന്നവര്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കുന്നതാണ്. സംസ്ഥാന യോഗ മല്‍സരം ജൂലായ് 31, ആഗസ്റ്റ് 1,2 തീയ്യതികള്‍ കാലിക്കടവില്‍ വെച്ച് നടക്കും. 14 ജില്ലകളില്‍ നിന്നായി 700ഓളം മല്‍സരാര്‍ത്ഥികള്‍ പങ്കെടുക്കും. അന്താരാഷ്ട്ര യോഗ ദിനം 21 ന് ആലാമിപ്പളിയില് വെച്ച് നടക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്ത സമ്മേളനത്തില്‍ ഉദുമ ഗ്രാമപപഞ്ചായത്ത്, പ്രസിഡന്റും സംഘാടക സമിതിചെയര്‍മാനുമായ പി വി രാജേന്ദ്രന് , അസോ സിയേഷന് സെക്രട്ടറിയും സംഘാടകസമിതി കണ്‍വീനറുമായ കെ.പി.പ്രദീപ് കുമാര്‍, യോഗ അസോസിയേഷന് സംസ്ഥാന കമ്മിറ്റി അംഗം കെ വി ഗണേഷ്, ജോയിന്റ് സെക്രട്ടറി പി. വി.ചന്ദ്രന്,ജില്ലാ കമ്മിറ്റി അംഗം എ. വി. ഉണ്ണി എന്നിവര്‍ സംബന്ധിച്ചു.
