പരപ്പ: നടന്നു പോകവേ ബിരിക്കുളം സ്വദേശി റോഡരികില്‍ കുഴഞ്ഞുവീണ് മരിച്ചു. ബിരിക്കുളം സ്വദേശി കൊല്ല പണിക്കാരനായ സന്തോഷ് (58) ആണ് കോളംകുളത്ത് റോഡ് സൈഡില്‍ കുഴഞ്ഞുവീണത്. ഇതു വഴി വന്ന
പള്ളിപ്പാറയിലെ റിക്ഷ ഡ്രൈവര്‍ പരപ്പയിലെ ഹോസ്പിറ്റലില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു.
മൃതദേഹം ജില്ലാശുപത്രിയിലേക്ക് മാറ്റി.
