എന്‍എസ്എസ് മലപ്പച്ചേരി കരയോഗം ഭരണ സമിതി തെരഞ്ഞെടുപ്പ് പൊതുയോഗം നടന്നു

മടിക്കൈ : എന്‍എസ്എസ് 4976 മലപ്പച്ചേരി കരയോഗത്തിന്റെ ഭരണ സമിതി തെരഞ്ഞെടുപ്പ് പൊതുയോഗം മലപ്പച്ചേരി എന്‍ എസ് എസ് കരയോഗ മന്ദിരത്തില്‍ നടന്നു. എന്‍ എസ് എസ് താലൂക്ക് സെക്രട്ടറി വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് എം പങ്കജാക്ഷന്‍ അധ്യക്ഷത വഹിച്ചു. പതിനഞ്ച് അംഗ കമ്മിറ്റിയില്‍ പുതിയ ഭാരവാഹികളായി കെ ടി സുകുമാരന്‍ (പ്രസിഡന്റ്), സതീഷ് പുതുച്ചേരി (സെക്രട്ടറി),വി കെ പ്രേമരാജന്‍ (വൈസ് പ്രസിഡന്റ്), എം പ്രമോദ് (ജോയിന്റ് സെക്രട്ടറി), എം പങ്കജാക്ഷന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പി തമ്പാന്‍ നായര്‍ എം ഗോപാലന്‍ നായര്‍ എന്നിവരെ കരയോഗം രക്ഷാധികരി ആയും നിയോഗിച്ചു.ഗിരീഷ് കുമാര്‍ വി കെ , ബാലന്‍ സി,രതീഷ് വി കെ,ബാലചന്ദ്രന്‍ നായര്‍,ഉണ്ണികൃഷ്ണന്‍ എ വി,നാരായണന്‍, നാരായണന്‍ എ,സരിത സുകുമാരന്‍, പ്രമീള ടി ടി , മഞ്ജുഷ എ എന്നിവരെ കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.
കെ ബാലചന്ദ്രന്‍ നായര്‍ സ്വാഗതവും വി കെ. പ്രേമരാജന്‍ നന്ദിയും പറഞ്ഞു.

 

error: Content is protected !!