തിരുവനന്തപുരം: 2026 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി പരീക്ഷാഫലം ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് പി.ആര്‍.ഡി ചേംബറില്‍ വച്ച് പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷര്‍മ്മിള മേരി ജോസഫ് ഐ.എ.എസ് അവര്‍കള്‍ പ്രഖ്യാപിക്കും. ഇതോടൊപ്പം തന്നെ ടി.എച്ച്.എസ്. എല്‍.സി. ടി.എച്ച്.എസ്.എല്‍.സി (ഹിയറിംഗ് ഇംപേര്‍ഡ്), എസ്.എസ്.എല്‍.സി (ഹിയറിംഗ് ഇംപേര്‍ഡ്), എ.എച്ച്.എസ്.എല്‍.സി എന്നീ പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കുന്നതാണ്.ഫലപ്രഖ്യാപനത്തിനുശേഷം വൈകിട്ട് 3.30 മണി മുതല്‍ താഴെപ്പറയുന്ന വെബ്‌സൈറ്റുകളിലും കേരളാ സ്റ്റേറ്റ് ഐ.ടി മിഷന്റെ 9188619958 എന്ന വാട്‌സാപ് നമ്പര്‍ മുഖാന്തിരവും, നമ്മുടെ കേരളം മൊബൈല്‍ ആപ്പിലും ലഭിക്കുന്നതാണ്.
സംസ്ഥാനത്തെ 3031 കേന്ദ്രങ്ങളിലായി 4,17,497 പേര്‍ പരീക്ഷ യെഴുതിയിരുന്നു. ലക്ഷദ്വീപില്‍ ഒമ്പത് കേന്ദ്രങ്ങളിലായി 386 കുട്ടികളും പരീക്ഷയെഴുതി. ഗള്‍ഫ് മേഖലയില്‍ ഏഴു കേന്ദ്രങ്ങളിലായി 638 കുട്ടികള്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തില്‍ ഇവര്‍ക്ക് ഇളനുവ ദിക്കേണ്ടി വന്നു.
1. https://kbpe.kerala.gov.in/
2. https://results.digilocker.gov.in/
3. https://ssicexam.kerala.gov.in/
4. https://thslcexam.kerala.gov.in/thslc/
5. https://sslchiexam.kerala.gov.in/
6. https://thslchiexam.kerala.gov.in/
7. https://ahslcexam.kerala.gov.in/
8. www.prd.kerala.gov.in
9. https://results.kite.kerala.gov.in
10. results.kerala.gov.in
11. examresults.kerala.gov.in
12. result.kerala.gov.in
