കാഞ്ഞങ്ങാട്: ആന്ധ്രപ്രദേശിലെ തിരുപ്പതിയില്‍ വെച്ച് നടന്ന ദേശീയ ഫെഡറേഷന് കപ്പ് ഡ്രിപ്പ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിമെഡല്‍ നേടിയ കേരള ടീമിനെ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്കി.
ടീം അംഗങ്ങളായ കുണ്ടംകുഴി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അഭിനവ് വി. സതീഷ്, എസ്.ജിതിന്, എ.
നവനീത്, പി. ആര്.അരോമല്‍, പി.വിഷ്ണുപ്രസാദ് , എസ്.ബി.കിഷോര്‍, ഇ.ശ്രീനന്ദ്, കെ.പവന് പങ്കജ്, കോച്ച്
കെ.എം.റീജു,മാനേജര്‍, കെ.വി.അമിത്ത് രാജ് എന്നിവര്‍ സംസ്ഥാന സെക്രട്ടറി മനോജ് അമ്പലത്തറ പൂക്കള്‍ നല്കി സ്വീകരിച്ചു.ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ സുനില്‍ നോര്‍ത്ത് കോട്ടച്ചേരി, ജയകുമാര്‍ അമ്പലത്തറ, രജീഷ് പറമ്പത്ത് എന്നിവര്‍ നേതൃത്വം നല്കി.
