പള്ളിക്കര തേക്കെക്കുന്നിലെ ശ്രീരാഗത്തില്‍ നാരായണി ടീച്ചര്‍ അന്തരിച്ചു

പള്ളിക്കര: തേക്കെക്കുന്നിലെ ശ്രീരാഗത്തില്‍ എ നാരായണി ടീച്ചര്‍ (88) അന്തരിച്ചു. ബേക്കല്‍ ഇസ്ലാമിയ എ എല്‍ പി സ്‌കൂളിലെ പ്രധാനാധ്യാപികയായും, പള്ളിക്കര ഗ്രാമ പഞ്ചായത്ത് മെമ്പറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പരേതരായ കെ സി അമ്പുവിന്റെയും ഇമ്പിച്ചിയുടെയും മകളാണ്. ഭര്‍ത്താവ് പരേതനായ നാരായണന്‍ മാസ്റ്റര്‍. മക്കള്‍: കെ എന്‍ രാജേശ്വരി (റിട്ട. എച്ച് എം ജി എല്‍ പി എസ് ചെറക്കാപാറ), കെ എന്‍ രാജേന്ദ്രപ്രസാദ് (സി എം പി ജില്ലാ കൗണ്‍സില്‍ മെമ്പര്‍), കെ എന്‍ രാജീവനി (റിട്ട. നേഴ്‌സിങ് ഓഫീസര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ്), കെ എന്‍ സൗദാമിനി (റിട്ട. ലേഡി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കാസര്‍ഗോഡ്), കെ എന്‍ രാജേഷ് കുമാര്‍ (ഡ്രൈവര്‍), മരുമക്കള്‍: ടി ഗോപാലന്‍ (റിട്ട. അസ്സിസ്റ്റന്‍സ് കമ്മിഷണര്‍, സെയില്‍സ് ടാക്‌സ്), നിമ്മി (അധ്യാപിക ജി എം യു പി എസ് പള്ളിക്കര), ജയചന്ദ്രന്‍ (റിട്ട. റേഡിയോഗ്രാഫര്‍), കെ പി തമ്പി (റിട്ട. ഫീല്‍ഡ് ഓഫീസര്‍ വെറ്റനറി ഡിപ്പാര്‍ട്ട്‌മെന്റ് കാസര്‍കോട്), ഉദയകുമാരി. സഹോദരി: പരേതയായ ദേവകി. സംസ്‌ക്കാരം ഇന്ന് വൈകിട്ട് 5ന് വീട്ടുവളപ്പില്‍.

 

error: Content is protected !!