കാഞ്ഞങ്ങാട്:ബാംഗ്ലൂരില്‍ പിക്കപ്പ് വാഹനം ഡിവൈഡര്‍ ഇടിച്ചു അട്ടേങ്ങാനം സ്വദേശി അടക്കം രണ്ട് യുവാക്കള്‍ക്ക് ദാരുണ അന്ത്യം. അട്ടേങ്ങാനം കുറ്റിയോട് സ്വദേശി പി.ടി.സുബിന് (35) വയനാട് സ്വദേശി അജിത്ത് (38)എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഇവര്‍ സഞ്ചരിച്ച കെഎല്‍ 79 എ 3411 നമ്പര്‍ പിക്കപ്പ് വാഹനം ഡിവൈഡറില്‍ ഇടിക്കുകയായിരുന്നുയെന്ന് പറയപ്പെടുന്നു. ശ്രീ ശിവ ക്രഷര്‍ യൂണിറ്റിലെ ജീവനക്കാരാണ് ഇരുവരും.ക്രഷറിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ വേണ്ടി ഇന്നലെ രാത്രിയിലായിരുന്നു ഇവര്‍ ബാംഗ്ലൂരിലേക്ക് പോയത്. കുറ്റിയാട്ടെ പരേതനായ തമരാക്ഷന് ബീന ദമ്പതിയുടെ മകനാണ് സുബിന്. സഹോദരി.സുബിത. വിവരമറിഞ്ഞ് ബന്ധുക്കളും നാട്ടുകാരും ബാംഗ്ലൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
