വീണ്ടും നൂറു മേനി കൊയ്ത് സദ്ഗുരു പബ്ലിക് സ്‌കൂള്‍

കാഞ്ഞങ്ങാട്: 202526 അധ്യയന വര്‍ഷത്തെ സി.ബി.എസ് .ഇ പത്താം ക്ലാസ്സ് പരീക്ഷയില്‍ പഠനനിലവാരത്തിന്റെ മികവ് നിലനിര്‍ത്തി കാഞ്ഞങ്ങാട് പെരൂരിലെ സദ്ഗുരു പബ്ലിക് സ്‌കൂള്‍. പരീക്ഷയെഴുതിയ 31 വിദ്യാര്‍ത്ഥികളില്‍ 20 പേര്‍ 90 ശതമാന ത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടി. 30 പേര്‍ക്ക് ഡിസ്റ്റിങ്ഷനും ഒരു ഫസ്‌ററ് ക്ലാസ്സും ലഭിച്ചു.
പരീക്ഷയില്‍ ശ്രീഹിത സി കുമാര്‍, യുവിക ഗോള്‍ഡി എന്നിവര്‍ 98.2 ശതമാനം മാര്‍ക്ക് നേടി സ്‌കൂള്‍ ടോപ്പര്‍ സ്ഥാനം പങ്കിട്ടു. സയന്‍സ്, സോഷ്യല്‍ സയന്‍സ് വിഷയങ്ങളില്‍ ഓരോ വിദ്യാര്‍ഥി വീതവും ഐ ടിയില്‍ ആറു പേരും നൂറില്‍ നൂറ് മാര്‍ക്കും നേടി. ഉന്നതവിജയം നേടി സദ്ഗുരു വിദ്യാലയത്തിന്റെ യശസ്സുയര്‍ത്തിയ വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ മാനേജ്‌മെന്റും പ്രിന്‍സിപ്പാളും സ്‌കൂള്‍ സ്റ്റാഫും അഭിനന്ദിച്ചു.

 

error: Content is protected !!