ഒന്നാം ഘട്ട വാഹന പ്രചരണ പര്യടനം പൂര്‍ത്തിയാക്കി ബല്‍രാജ്

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.ബല്‍രാജിന്റെ തെരഞ്ഞെടുപ്പ് മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ കാഞ്ഞങ്ങാട് നഗരത്തില്‍ മഹാസമ്പര്‍ക്കം ശ്രദ്ധയാകര്‍ഷിച്ചു. ഹോസ്ദുര്‍ഗില്‍ നിന്ന് ആരംഭിച്ചു. നോര്‍ത്ത് കോട്ടച്ചേരിയില്‍ സമാപിച്ചു.കേരള തനിമ നിലനിര്‍ത്തുന്ന വസ്ത്രധാരണത്തോടെ വാദ്യമേളത്തിന്റെ അകമ്പടിയോടെ കൂടിയാണ് മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ റോഡില്‍ ഇറങ്ങിയത്. അഭ്യര്‍ത്ഥനകളും ആശംസ കാര്‍ഡും ലഘുലേഖകളും വിതരണം ചെയ്തു. മഹിളാമോര്‍ച്ച മണ്ഡലം പ്രസിഡന്റ് കെ. ശോഭന, വൈസ് പ്രസിഡന്റ് ശാലിനി പ്രഭാകര്‍, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് എച്ച്.ആര്‍.സുകന്യ, മണ്ഡലം ജനറല്‍സെക്രട്ടറി ബിജിബാബു, വൈസ് പ്രസിഡന്റു മാരായ ഗീതാ ബാബുരാജ്, പി നാരായണി, സെക്രട്ടറി വീണാ ദാമോധരന്‍, കണ്‍സിലര്‍ എം എ. രോഷ്മ, സുനിത പള്ളോട്ട്,അജിത ഉണ്ണികൃഷ്ണന്‍, കെ.ടി. അനിത അരയി, ദാക്ഷായണി ചിത്താരി കടപ്പുറം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഒന്നാം ഘട്ട
വാഹന പ്രചരണ പര്യാടനം പൂര്‍ത്തിയാക്കി

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തില്‍പ്പെട്ട അജാനൂര്‍, മടിക്കൈ, കിനാനൂര്‍ കരിന്തളം, ബളാല്‍, കോടോംബേളൂര്‍, കള്ളാര്‍, പനത്തടി പഞ്ചായത്തുകളിലും കാഞ്ഞങ്ങാട് നഗരസഭ പരിധിയിലെ ഒന്നാം വാഹന പ്രചരണ പര്യാടനം പൂര്‍ത്തിയാക്കി എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.ബല്‍രാജ്. ജാഥയുടെ എട്ടാം ദിവസ പര്യടനത്തിന്റെ ഉദ്ഘാടനം മാവുങ്കാലില്‍ വെച്ച് കര്‍ഷകമോര്‍ച്ച സംസ്ഥാന സെക്രട്ടറി വി. കുഞ്ഞിക്കണ്ണന്‍ ബളാല്‍ നിര്‍വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം രവീന്ദ്രന്‍ മാവുങ്കാല്‍ അധ്യക്ഷനായി. മണ്ഡലം ജന സെക്രട്ടറി പി പത്മനാഭന്‍, വൈസ് പ്രസിഡന്റ് ഗീതാ ബാബുരാജ്, പഞ്ചായത്ത് മെമ്പര്‍മാരായ, സജി രാംനഗര്‍, അര്‍ജുന്‍ പള്ളോട്, രതീഷ് ചിത്താരി കടപ്പുറം, കര്‍ഷക മോര്‍ച്ച മണ്ഡലം പ്രസിഡന്റ് ഗംഗാധരന്‍ രാംനഗര്‍ സംസാരിച്ചു. രാംനഗര്‍,കാട്ടുകുളങ്ങര,മൂലകണ്ടം പള്ളോട്ട്,കുശവന്‍കുന്ന്,കിഴക്കുംകര,പടിഞ്ഞാറക്കര, മാണിക്കോത്ത്
കൊളവയല്‍, പൊയ്യക്കര, അജാനൂര്‍കടപ്പുറം, മഡിയന്‍, ചാമുണ്ഡിക്കുന്ന്, സ്വീകരണത്തിന് ശേഷം ചിത്താരികടപ്പുറം സമാപിച്ചു. അശോകന്‍ മേലത്ത്, സുധാകരന്‍ കൊള്ളിക്കാട്, ജയദേവന്‍ പേരിയ,
ജോണ്‍ ഐമണ്‍, രജനി ദേവി, എന്നിവര്‍ സംസാരിച്ചു. വ്യാപാരസ്ഥാപനമായ എബിസി സ്റ്റീല്‍ കോര്‍പ്പറേഷന്‍,
ബല്ലത്ത് ചക്രപാണി ക്ഷേത്ര പ്രതിഷ്ഠാദിനവും ആണ്ട് മഹോത്സവത്തിന്റെ ഭാഗമായി നടന്ന കലവറ ഘോഷയാത്രയിലും പങ്കെടുത്തു. കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറി, എം പ്രദീപ് കുമാര്‍, വൈശാഖ് മാവുങ്കാല്‍,
കെ.ആര്‍. ശ്രീദേവി എന്നിവരും സ്ഥാനാര്‍ത്ഥിക്കൊപ്പം ഉണ്ടായിരുന്നു.

 

error: Content is protected !!