കരിന്തളം:കുമ്പളപ്പള്ളി കരിമ്പില്‍ ഹൈസ്‌കൂളിന്റെ 62ാം വാര്‍ഷികാഘോഷം സ്‌കൂള്‍ അങ്കണത്തില്‍ വെച്ച് സാംസ്‌കാരിക സമ്മേളനത്തോടും കുട്ടികളുടെ വൈവിധ്യമാര്‍ന്ന കലാപരിപാടികളോടും കൂടി നടന്നു. വാര്‍ഷികാഘോഷം സ്‌കൂള്‍ മാനേജര്‍ കെ സുശീല ഉദ്ഘാടനം ചെയ്തു .പിടിഎ പ്രസിഡണ്ട് വി വി രാജ്‌മോഹന്‍ അധ്യക്ഷത വഹിച്ചു .ചടങ്ങില്‍ വെച്ച് വിവിധ മേഖലകളില്‍ വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാരങ്ങള്‍ വിതരണം ചെയ്തു .എം പിടിഎ പ്രസിഡണ്ട് പി അമൃത,പി ടി എ വൈസ് പ്രസിഡണ്ട് വി കെ ഗിരീഷ്,എസ് കെ ജി എം എ യു പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ പി ബൈജു,സീനിയര്‍ അസിസ്റ്റന്റ് ദീപ ജോസഫ് എന്നിവര്‍ സംസാരിച്ചു.എച്ച് എം സജി പി ജോസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ വിമല്‍ദാസ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
