യുവതിയെ കാണാതായി പരാതി

നീലേശ്വരം : വാടക ക്വാട്ടേര്‍സില്‍ താമസിക്കുന്ന ഭര്‍തൃമതിയായ യുവതിയെ കാണാനില്ലെന്ന് പരാതി. കിനാനൂര്‍ ചായ്യോം ബസാറിലെ മഞ്ജുനാഥയുടെ ഭാര്യ ശാന്ത (36)യെയാണ് കാണാതായത്. ഈ മാസം 19 ന് ഉച്ചയ്ക്ക് 12 മണിയോടെ ക്വാട്ടേര്‍സില്‍ നിന്നും ഇറങ്ങി പോയതിനു ശേഷം തിരിച്ചു വരാത്തതിനെ തുടര്‍ന്ന് സഹോദരി മടിക്കൈ ബങ്കളത്തെ മഞ്ജുള യശ്വന്ത് പോലീസില്‍ പരാതി നല്‍കി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

 

error: Content is protected !!