ദേശീയ സേവാഭാരതിയും ചിറ്റിലപള്ളി ഫൗണ്ടേഷന്‍ തല ചായ്ക്കാനൊരിടം പദ്ധതി: കള്ളാര്‍ ചുള്ളിയോടിയിലെ മുഹമ്മദ് യുനസ് സുഹറ ദമ്പതികള്‍ക്ക് ലഭിച്ച വീടിന്റെ കുറ്റിയടിക്കല്‍ ചടങ്ങ് നടന്നു.

രാജപുരം:ദേശീയ സേവാഭാരതിയും ചിറ്റിലപള്ളി ഫൗണ്ടേഷനും സംയുക്തമായി നടത്തുന്ന തല ചായ്ക്കാനൊരിടം പദ്ധതിയില്‍ കള്ളാര്‍ പഞ്ചായത്തിലെ ചുള്ളിയോടിയിലെ മുഹമ്മദ് യുനസ് സുഹറ ദമ്പതികള്‍ക്ക് ലഭിച്ച വീടിന്റെ കുറ്റിയടിക്കല്‍ ചടങ്ങ് നടന്നു. കള്ളാര്‍ ജുമാ മസ്ജിദ് ഉസ്താദ് അബ്ദുള്‍ സമദ് അഷറഫി പുഞ്ചക്കര കുറ്റിയടിക്കല്‍ ചടങ്ങ് നിര്‍വ്വഹിച്ചു.സേവാഭാരതി ജില്ലാ ജനറല്‍ സെക്രട്ടി സംഗീത വിജയന്‍ , ജില്ലാ സെക്രട്ടറി ബാലകൃഷ്ണന്‍ അടോട്ടുകയ, ജില്ലാ കമ്മറ്റി അംഗങ്ങളായ തമ്പാന്‍ മഞ്ഞങ്ങാനം, കെ പി. രശ്മി,പി. ഗോപിനാഥന്‍ മുതിരക്കാല്‍, കള്ളാര്‍ യുണിറ്റ് പ്രസിഡന്റ് സന്തോഷ് കുമാര്‍, വൈസ്പ്രസിഡന്റ് ചന്ദ്രമൗലി, സെക്രട്ടറി സുകു, രാഷ്ട്രീയ സ്വയം സേവക് സംഘം കാഞ്ഞങ്ങാട് ജില്ലാ പ്രചാരക് രഞ്ജിത്ത് , ഖണ്ഡ് സേവാ പ്രമുഖ് ദീലീപ്, ഖണ്ഡ് പ്രൗഡ പ്രമുഖ് വി ജെ .വിനോദ്, യുണിറ്റ് എക്‌സിക്കുട്ടീവ്അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

 

error: Content is protected !!