കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മുനിസിപല്‍ മുസ്ലിംലീഗ് സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചു. ഇന്നലെ കാഞ്ഞങ്ങാട് പുതിയ കോട്ട മഖാമില്‍ നിന്ന് പ്രാര്‍ഥനയ്ക്ക് ശേഷം പ്രകടനമായി എത്തിയാണ് കാഞ്ഞങ്ങാട് മുനിസിപല്‍ മുസ്ലിംലീഗ് സ്ഥാനാര്‍ഥികള്‍ മുനിസിപല്‍ സെക്രട്ടറിക്ക് മുമ്പില്‍ പത്രിക സമര്‍പ്പിച്ചത്. മുനിസിപല്‍ മുസ്ലിംലീഗ് സ്ഥാനാര്‍ഥികളായ വാര്‍ഡ് 1 ബല്ലാകടപ്പുറം വെസ്റ്റ് എം.പി ജാഫര്‍, വാര്‍ഡ് 2 ബല്ലാകടപ്പുറം ഈസ്റ്റ് സി.കെ റഹ്‌മത്തുള്ള, വാര്‍ഡ് 15 കവ്വായി സക്കീന കോട്ടക്കുന്ന്, വാര്‍ഡ് 16 കണിയാകുളം റമീസ് ആറങ്ങാടി, വാര്‍ഡ് 17 നിലാങ്കരയില്‍ ബിന്ദു പ്രകാശ്, വാര്‍ഡ് 27 പടന്നക്കാട് അബ്ദുല്ല പടന്നക്കാട്, വാര്‍ഡ് 32 കുറുന്തൂര്‍ എം.വി സ്മിത, വാര്‍ഡ് 34 ഒഴിഞ്ഞവളപ്പ് പി അബൂബക്കര്‍, വാര്‍ഡ് 35 മൊയ്തു പുഞ്ചാവി, വാര്‍ഡ് 37 കല്ലുരാവി വാഹിദ അഷ്റഫ്, വാര്‍ഡ് 38 മുറിയനാവി സെവന്‍സ്റ്റര്‍ അബ്ദുറഹ്‌മാന്‍, വാര്‍ഡ് 41ആവിയില്‍ വി ശ്രീരാമന്‍, വാര്‍ഡ് 42 കാഞ്ഞങ്ങാട് കടപ്പുറം ജസീല മുഹമ്മദ്, വാര്‍ഡ് 43 ഹോസ്ദുര്‍ഗ് കടപ്പുറം പി ഹുസൈന്‍, വാര്‍ഡ് 44 കുശാല്‍ നഗര്‍ ഷംസുദ്ധീന്‍ ആവിയില്‍, വാര്‍ഡ് 46 എസ്.എന്‍ പോളി പി ഖദീജ, വാര്‍ഡ് 47 സബീന ഹക്കീം എന്നിങ്ങ നെ 17 വാര്‍ഡുകളിലാണ് പത്രിക സമര്‍പ്പിച്ചത്. മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.എന്‍.എ ഖാലിദ്, കെ മുഹമ്മദ് കുഞ്ഞി, കെ.കെ ബദറുദ്ധീന്‍, ഇബ്രാഹിം പാലാട്ട്, ടി അന്തുമാന്‍, എം.കെ റഷീദ്, അഷ്റഫ് ബാവനഗര്‍, അസീസ് ആറങ്ങാടി, കരീം ഇസ്ലാം, ഗഫൂര്‍ മുറിയാനാവി, സി.എച്ച് അഹമ്മദ് കുഞ്ഞി ഹാജി, യൂനുസ് വടകരമുക്ക്, ടി.കെ സുമയ്യ, സി.എച്ച് സു ബൈദ, ഖദീജ ഹമീദ്, ടി അബൂബക്കര്‍, കെ.ബി കുട്ടി ഹാജി, എന്‍.എ ഉമ്മര്‍, കെ.കെ ജാഫര്‍, അബ്ദുറസാഖ് തായിലക്കണ്ടി, ടി അബൂബക്കര്‍ ഹാജി, ടി.കെ ഇബ്രാഹിം, സൈനുദ്ധീന്‍ പടന്നക്കാട്,ഹക്കീം മീനാപ്പീസ്, പി.കെ മുഹമ്മദ് കുഞ്ഞി, റംഷീദ് തോയമ്മല്‍, മസാഫി മുഹമ്മദ് കുഞ്ഞി, എം.പി ആസിഫ്, കെ.എച്ച് ആസിഫ്, സു ഹൈല്‍, പി.ടി.എസ് ഇസ്മായില്‍, എം.കെ അബൂബക്കര്‍ ഹാജി, കെ.കെ സു ബൈര്‍,ഏ.കെ അബ്ദുല്ല, യു.കെ കുഞ്ഞഹമ്മദ് എന്നിവരു ടെ നേതൃത്വത്തിലാണ് സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിക്കാ നെത്തിയത്.
അജാനൂര്‍ പഞ്ചായത്ത് മുസ്ലിംലീഗ് സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചു
കാഞ്ഞങ്ങാട്: അജാനൂര്‍പഞ്ചായത്ത് മുസ്ലിംലീഗ് സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചു. മാണിക്കോത്ത് മഡിയനില്‍ ഖാസി ഹ സൈനാറിന്റെ മഖ്ബറ സിയാറത്തും മുസ്ലിംലീഗ് നേതാവായിരുന്ന യു.വി ഹസൈനാറി ന്റെ കബറിടവും സന്ദര്‍ശിച്ച ശേഷം വെള്ളിക്കോത്ത് ജംഗ്ഷനില്‍ നിന്നും യു.ഡി.എഫ് നേതാക്കളും പ്രവര്‍ത്തകരും മുദ്രവാക്യം വിളിച്ച് പഞ്ചായത്ത് ഓഫിസിലെത്തി സെക്രട്ടറിക്ക് പത്രിക സമര്‍പ്പിക്കുകയായിരുന്നു. അജാനൂര്‍ പഞ്ചായത്ത് മുസ്ലിംലീഗ് സ്ഥാനാര്‍ഥികളായ ഒന്നാം വാര്‍ഡ് മൂക്കൂട് ആയിഷ ഫര്‍സാന, ആറാം വാര്‍ഡ് ചിത്താരി മഡിയന്‍ സി.പി സു ബൈര്‍, ഏഴാം വാര്‍ഡ് മാണി ക്കോത്ത് മുഹമ്മദ് സുലൈമാന്‍, പതി നേഴാം വാര്‍ഡ് അതിഞ്ഞാല്‍ ഖാലിദ് അറബിക്കാടത്ത്,പതിനെട്ടാം വാര്‍ഡ് കൊളവയല്‍ സി കുഞ്ഞാമിന, പ ത്തൊമ്പതാം വാര്‍ഡ് ഇടമ്മല്‍ ബിന്ദു, ഇരുപത്തിയൊന്നാം വാര്‍ഡ് കൊത്തിക്കാല്‍ മുട്ടുംന്തല നദീര്‍ കൊത്തിക്കാല്‍,22ആം വാര്‍ഡ് പൊയ്യക്കര സീനത്ത് ബാനു,24ആം വാര്‍ഡ് ബാരിക്കാട് നിസാമുദ്ധീന്‍ ചിത്താരി എന്നിവരാണ് പത്രിക സമര്‍പ്പിച്ചത്. സ്ഥാനാര്‍ഥികള്‍ക്കായി രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി ആശംസ പ്രസംഗം നടത്തി. മുസ്ലിംലീഗ് മണ്ഡലം പ്രസിഡന്റ് ബഷീര്‍ വെള്ളി ക്കോത്ത്, തെരുവത്ത് മൂസ ഹാജി പി.എം ഫാറൂഖ്,മുബാറക് ഹസൈനാര്‍ ഹാജി, സി മുഹമ്മദ് കുഞ്ഞി, എ ഹമീദ് ഹാജി, ബഷീര്‍ ചിത്താരി, കെ എം മുഹമ്മദ് കുഞ്ഞി പി.വി സു രേഷ്, ഹസൈനാര്‍ മുക്കൂട്, കപ്പണ മുഹമ്മദ് കുഞ്ഞി,എ പി ഉമ്മര്‍,കൊളവയില്‍ കുഞ്ഞബ്ദുല്ല ആസിഫ് ബദര്‍ നഗര്‍, അബ്ദുല്‍ കരീം,മാണിക്കോത്ത് അബൂബക്കര്‍, കരീം മൈത്രി, അസീസ് മാണിക്കോത്ത്, ജബ്ബാര്‍ ചിത്താരി സിദ്ദീഖ് ചേര്‍ക്കാടത്ത്, ഹമീദ് ചേരക്കാടത്ത്, ശംസുദ്ധീന്‍ കൊളവയല്‍, ഇബ്രാഹിം ആവിക്കല്‍ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
