മേക്കാട്ട്‌ സമത കലാ-കായിക കേന്ദ്രം സംഘടിപ്പിക്കുന്ന പ്രമീഷ് സ്മാരക ഫ്‌ളഡ് ലൈറ്റ് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ജനുവരി 11 മുതല്‍ മേക്കാട്ട്; സംഘാടക സമിതി ഓഫീസ് തുറന്നു.

മടിക്കൈ :മേക്കാട്ട്‌സമത കലാ-കായിക കേന്ദ്രം സംഘടിപ്പിക്കുന്ന കേരളത്തിലെ പ്രമുഖ ടീമുകള്‍ പങ്കെടുക്കുന്ന പ്രമീഷ് സ്മാരക ഫ്‌ളഡ് ലൈറ്റ് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ജനുവരി 11 മുതല്‍ മേക്കാട്ട് നടക്കും. സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി. ബേബിബാലകൃഷ്ണന്‍ നിര്‍വഹിച്ചു. ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ വിജയത്തിനാവശ്യമായ ഫണ്ട് സമാഹരണത്തിന്റെ ഉദ്ഘാടനം ഉണ്ണികൃഷ്ണന്‍ ഡയാന, ചന്ദ്രന്‍ അടിയോടി എന്നിവര്‍ നിര്‍വഹിച്ചു.

error: Content is protected !!