അണ്ടര്‍ 19 സംസ്ഥാന ചെസ്സ് ചാമ്പ്യന്‍ ഷിപ്പിന് ഇന്ന് സമാപനം

കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ( കെ എം എ ) ആതിഥ്യം വഹിക്കുന്ന മര്‍ച്ചന്റ്‌സ് ട്രോഫിക്കുള്ള അണ്ടര്‍ 19 സംസ്ഥാന ചെസ്സ് ചാമ്പ്യന്‍ ഷിപ്പ് ഇന്ന് സമാപിക്കും. കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ ഇ.ചന്ദ്രശേഖരന്‍ എം എല്‍ എ ഉല്‍ഘാടനം ചെയ്തു.ലോക ചെസ്റ്റ് ഭൂപടത്തില്‍ ഇന്ത്യയ്ക്ക് പ്രമുഖ സ്ഥാനമാണ് ഉള്ളത്,അദ്ദര്‍ദേശീയ തലത്തിലും,ദേശീയ തലത്തിലും ഒട്ടേറെ ഗ്രാന്റ് മാസ്റ്റര്‍മാരെ വാര്‍ത്തെടുക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.സംസ്ഥാന തലത്തിലും മികച്ച ചെസ്സ് താരങ്ങളാണ് കേരളത്തിനുള്ളതെന്നും മികച്ച കളിക്കാരെ വാര്‍ത്തെടുക്കാന്‍ ഈ ചാമ്പ്യന്‍ ഷിപ്പിന് കഴിയട്ടെ എന്നും എം എല്‍ എ കൂട്ടിച്ചേര്‍ത്തു.
കെ എം എ വൈസ് പ്രസിഡന്റ് പി.മഹേഷ് അദ്ധ്യക്ഷത വഹിച്ചു. കെ.എം.എം ജനറല്‍ സെക്രട്ടറി ഐശ്വര്യ കുമാരന്‍,ചെസ് അസോസിയേഷന്‍ സ്ഥാപക ജില്ലാ പ്രസിഡന്റ് ടി.മുഹമ്മദ് അസ്ലാം, കെ എം എ ട്രഷറര്‍ ആസിഫ് മെട്രൊ,സെക്രട്ടറി ഫൈസല്‍ സൂപ്പര്‍,ചെസ് അസോസിയേഷന്‍ ജില്ല പ്രസിഡന്റ് ശ്രീധരന്‍ മടിക്കൈ, സെക്രട്ടറി വി.എന്‍.രാജേഷ്,എന്നിവര്‍ സംസാരിച്ചു.
സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളില്‍ നിന്നായി 83 പേര്‍ മല്‍സരത്തില്‍ പങ്കെടുക്കുന്നുണ്ട്.

error: Content is protected !!