കാഞ്ഞങ്ങാട് : ലൈസന്‍സ്ഡ് എന്‍ജിനിയര്‍സ് ആന്റ് സൂപ്പര്‍ വൈസേഴ്സ് ഫെഡറേഷന് (ലെന്‍സ്ഫെഡ്) ബേക്കല്‍ യൂണിറ്റ് സമ്മേളനം നടന്നു. ഏരിയ പ്രസിഡന്റ് എന്‍ അഭിലാഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു യൂണിറ്റ് പ്രസിഡന്റ് നിസാമുദീന്റെ അദ്ധ്യക്ഷനായി.
. ഏരിയ സെക്രട്ടറി സി.ശ്യാമള മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് പി രാജന്, ജില്ലാ ട്രറഷര്‍ റാഷിദ്, എന്നിവര്‍
മുഖ്യ അതിഥികളായി. ജില്ലാ കമ്മിറ്റി അംഗം ഗോപാല്‍ വി വി, ഏരിയ ട്രഷറര്‍ ഗിരീഷ്, യൂണിറ്റ് ഇന്‍ ചാര്‍ജ് വഹിക്കുന്ന സുമേഷ് എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ഹരികൃഷ്ണന് രണ്ട് വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ ആസാദ് മൂസ ഹാജി വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. പ്രസിഡന്റ് ഹരികൃഷ്ണന്, വൈസ് പ്രസിഡന്റ് സ്നേഹജന് മടിയന്‍, സെക്രട്ടറി അര്ജുന് ചന്ദ്രന്, ജോയിന്‍ സെക്രട്ടറി അജിന കെ എന്‍. തുടങ്ങി പുതിയ ഒമ്പത് അംഗ കമ്മിറ്റിയേയും തിരഞ്ഞെടുത്തു, ജില്ലാ ആസ്ഥാന മന്ദിരത്തിന്റെ നിര്‍മ്മാണത്തിലേക്ക് യൂണിറ്റ് ട്രഷറായ ആസാദ് മൂസ ഹാജി ഫണ്ട് നല്കി.യോഗത്തില്‍ ഹരികൃഷ്ണന് സ്വാഗതവും, അജിന കെ എന്‍ നന്ദിയും പറഞ്ഞു.
