നീലേശ്വരം :ബാലചന്ദ്രന് മാസ്റ്റര്‍ വായനശാല തൈക്കടപ്പുറത്തിന്റെയും എസിസി സിമന്റ്സ് കാസര്‍കോടിന്റെയും നേതൃത്വത്തില്‍ തീര ശുചീകരണം നടത്തി. തൈക്കടപ്പുറം പി എച്ച് സി ബീച്ചിനെ ഹരിതാഭമാക്കാന്‍ തീരസസ്യമായ കടല്‍ ഭദ്രാക്ഷം നട്ടുപിടിപ്പിക്കുകയും ചെയ്തു. പ്രവര്‍ത്തനങ്ങള്‍ നീലേശ്വരം നഗരസഭാ കൗണ്‍സിലര്‍ വിനു നിലാവ് ഉദ്ഘാടനം ചെയ്തു.എസിസി സിമന്റ് സ് ജില്ലാ ഓഫീസര്‍ എം എന്‍ പ്രദീപ് തീരസസ്യം നടല്‍ നേതൃത്വം നല്കി. പ്രവീണ്‍ കുമാര്‍ പരിസ്ഥിതി ദിന സന്ദേശം നടത്തി. കെ വി മനോജ് കുമാര്‍,സുനില്‍ അമ്പാടി എന്നിവര്‍ നേതൃത്വം നല്കി.അസീസ് ഹാജി, അനില്‍കുമാര്‍ ഈയ്യക്കാട്ടു എന്നിവര്‍ സംസാരി ച്ചു . ലിബിന് വിനോദ് സ്വാഗതവും ടി കെ ലിജേഷ് നന്ദിയുംപറഞ്ഞു.
