അജ്മാന് : മടിക്കൈ പ്രവാസി അസോസിയേഷന്റെ പന്ത്രണ്ടാമത് ജനറല്‍ ബോഡി യോഗം അജ്മാന് ഇന്ത്യന്‍ സോഷ്യല്‍ സെന്ററില്‍ നടന്നു. മടിക്കൈ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് എം രാജന് യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഉണ്ണി മടിക്കൈ അധ്യക്ഷത വഹിച്ചു.രക്ഷധികാരികളായ ഉമാവരന്‍, രാമകൃഷ്ണന്, സോമചന്ദ്രന്, വനിത കമ്മിറ്റി സെക്രട്ടറി ബിന്ദു കണ്ണന്, ബാലവേദി സെക്രട്ടറി മയൂഖാ മധു എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി പ്രമോദ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ശ്രീധരന് വരവ് ചിലവ് കണക്കും രാജന് മാസ്റ്റര്‍ ഓഡിറ്റര്‍ റിപ്പോര്‍ട്ടും ഭരണഘടനാ ഭേദഗതി കമ്മിറ്റി ചെയര്മാന് കെ പി കണ്ണനും വെല്‍ഫയര്‍ റിപ്പോര്‍ട്ട് കമ്മിറ്റി ട്രഷറര്‍ വേണു പുളിക്കാലും അവതരിപ്പിച്ചു. സെക്രട്ടറി പ്രമോദ്ബങ്കളം സ്വാഗതവും ട്രഷറര്‍ ശ്രീധരന് നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികള്‍
പ്രസിഡന്റ് – പ്രമോദ് ബങ്കളം,സെക്രട്ടറി – ഉണ്ണി മടിക്കൈ,
ട്രഷറര്‍ – ശ്രീധരന് പെരിയടത്ത്,
ജോയിന്റ് സെക്രട്ടറി – ബിന്ദു കണ്ണന്
വൈസ് പ്രസിഡന്റ് – ശ്രീലേഖ രാജന്
ജോയിന്റ് ട്രഷറര്‍ – ബിജിത്ത് പൂവത്തടി.
കലാവിഭാഗം കണ്‍വീനര്‍ – മധു ആറ്റിപ്പില്‍,
കായിക വിഭാഗം കണ്‍വീനര്‍ – രതീഷ് മണിയറ,
വെല്‍ഫെയര്‍ കണ്‍വീനര്‍ – വി ടി സുമേഷ്,
വെല്‍ഫെയര്‍ ചെയര്മാന്-പുഷ്പരാജന്‍.
