നീലേശ്വരം: ജാര്‍ഖണ്ഡില്‍ വെച്ച് നടക്കുന്ന നാഷണല്‍ റൂറല്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനുവേണ്ടി സംസ്ഥാന തലത്തില്‍ ഫുട്ബോള്‍ ടീം സെലഷന് ട്രയല്‍ ഏപ്രില്‍ 2 രാവിലെ 9 മണിക്ക് കടിഞ്ഞിമൂല ജി ഡബ്ലു എല്‍ പി സ്കൂള്‍ ഗ്രൗണ്ടില്‍ വെച്ച് നടത്തുന്നതാണ് സബ്ജൂനിയര് വിഭാഗം . ജൂനിയര്‍ വിഭാഗം, സീനിയര്‍ വിഭാഗം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പങ്കെടുക്കാം. കുടുതല്‍ വിവരങ്ങള്‍ക്ക് 8590348836. 9495006258 എന്നീ നമ്പറില്‍ ബന്ധപ്പെടണമെന്ന് റൂറല്‍ ഫൂട്ബോള്‍ അസോസിയേഷന് ഓഫ് കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി എം എം ഗംഗാധരന് അറിയിച്ചു.
