കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് അമൃതവിദ്യാലയത്തില്‍ ‘ഒഡീസിയം’ എന്ന പേരില്‍ ശാസ്ത്ര- കരകൗശല പ്രദര്‍ശനം നടത്തി. നാടന്‍പാട്ട് കലാകാരന് സുരേഷ് പള്ളിപ്പാറ ഉദ്ഘാടനം ചെയ്തു. ബ്രഹ്മ. വേദവേദ്യാമൃത ചൈതന്യ അധ്യക്ഷത വഹിച്ചു. വയലിനിസ്റ്റ് ശ്രീജിത്ത് പി സരിലയ, പ്രിന്‍സിപ്പല്‍ ബ്രഹ്മ. ഗുരുദീപാമൃത ചൈതന്യ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ഒറ്റയ്ക്കും കൂട്ടായും അവരവരുടെ കഴിവുകള്‍ ഈ എക്സിബിഷനില്‍ പ്രദര്‍ശിപ്പിച്ചു. ഇന്നും നാളെയുമായി നടക്കുന്ന പ്രദര്‍ശനം എല്ലാവര്ക്കും കാണുവാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.
