കേരളത്തിലുള്ള കൊടിയുടെ നിറം നോക്കി മാത്രം പ്രതികരിക്കുന്ന ഒരു കൂട്ടം സാംസ്‌കാരിക നായകര്‍

കാഞ്ഞങ്ങാട്: കൊടിയുടെ നിറം നോക്കി മാത്രം പ്രതികരിക്കുന്ന ഒരു കൂട്ടം സാംസ്‌കാരിക നായകര്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഭരണകൂട യജമാനന്മാരെ പ്രീതിപ്പെടുത്താന്‍ വര്‍ഗീയ ചേരിതിരിവിന് കളമൊരുക്കുന്ന നിലപാടുകള്‍ സ്വീകരിക്കുകയും നവമാധ്യമങ്ങളെ അതിനുള്ള പ്രചരണ വേദിയായി ദുരുപയോഗിക്കുകയുമാണ് ചെയ്തതെന്ന് കണ്ണൂര്‍ സര്‍വ്വകലാശാല മുന്‍ വൈസ്ചാന്‍സലര്‍ ഡോ: ഖാദര്‍ മാങ്ങാട് അഭിപ്രായപ്പെട്ടു. മത ചിഹ്നങ്ങളെയും മതാനുഷ്ഠാനങ്ങളെയും അധിക്ഷേപിക്കുന്ന രാഷ്ട്രീയ പ്രചരണമാണ് ഈ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണി ഉപയോഗിച്ചത് പ്രതിഷേധ മാണെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ കേരളത്തിലെ ചില ഇടത് സാംസ്‌കാരിക നായകന്മാര്‍ നടത്തിയ പ്രചരണത്തിനെതിരെ മാനവ സംസ്‌കൃതി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി സാംസ്‌കാരിക ജീര്‍ണതക്കെതിരെ ‘അഗ്‌നി ശിഖ’എന്ന പേരില്‍ കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയില്‍ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാനവസംസ്‌കൃതി ജില്ലാ ചെയര്‍മാന്‍ എ.കെ.ശശിധരന്‍ ആദ്ധ്യക്ഷം വഹിച്ചു. അഡ്വ. പി. നാരായണന്‍, മുന്‍ ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍, മാനവ സംസ്‌കൃതി സംസ്ഥാന ജന. സെക്രട്ടറി എം. അസിനാര്‍, മഡിയന്‍ ഉണ്ണികൃഷ്ണന്‍, എന്നിവര്‍ പ്രസംഗിച്ചു. രാഘവന്‍ കുളങ്ങര സ്വാഗതവും സുഗുണന്‍ ഓരി നന്ദിയും പറഞ്ഞു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഭരണകൂട യജമാനന്മാരെ പ്രീതിപ്പെടുത്താന്‍ വര്‍ഗീയ ചേരിതിരിവിന് കളമൊരുക്കുന്ന നിലപാടുകള്‍ സ്വീകരിക്കുകയും നവമാധ്യമങ്ങളെ അതിനുള്ള പ്രചരണ വേദിയായി ദുരുപയോഗിക്കുകയുമാണ് ചെയ്തതെന്ന് കണ്ണൂര്‍ സര്‍വ്വകലാശാല മുന്‍ വൈസ്ചാന്‍സലര്‍ ഡോ: ഖാദര്‍ മാങ്ങാട് അഭിപ്രായപ്പെട്ടു. മത ചിഹ്നങ്ങളെയും മതാനുഷ്ഠാനങ്ങളെയും അധിക്ഷേപിക്കുന്ന രാഷ്ട്രീയ പ്രചരണമാണ് ഈ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണി ഉപയോഗിച്ചത് പ്രതിഷേധ മാണെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ കേരളത്തിലെ ചില ഇടത് സാംസ്‌കാരിക നായകന്മാര്‍ നടത്തിയ പ്രചരണത്തിനെതിരെ മാനവ സംസ്‌കൃതി കാസര്‍കോട് ജില്ലാ കമ്മിറ്റി സാംസ്‌കാരിക ജീര്‍ണതക്കെതിരെ ‘അഗ്‌നി ശിഖ’എന്ന പേരില്‍ കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയില്‍ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാനവസംസ്‌കൃതി ജില്ലാ ചെയര്‍മാന്‍ എ.കെ.ശശിധരന്‍ ആദ്ധ്യക്ഷം വഹിച്ചു. അഡ്വ. പി. നാരായണന്‍, മുന്‍ ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍, മാനവ സംസ്‌കൃതി സംസ്ഥാന ജന. സെക്രട്ടറി എം. അസിനാര്‍, മഡിയന്‍ ഉണ്ണികൃഷ്ണന്‍, എന്നിവര്‍ പ്രസംഗിച്ചു. രാഘവന്‍ കുളങ്ങര സ്വാഗതവും സുഗുണന്‍ ഓരി നന്ദിയുംപറഞ്ഞു.

Spread the love
error: Content is protected !!