ബിരിക്കുളം ബാങ്ക് വെള്ളരിക്കുണ്ട് ടൗണില്‍ തണ്ണീര്‍പ്പന്തല്‍ ഒരുക്കി

വെള്ളരിക്കുണ്ട്: ബിരിക്കുളം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ വെള്ളരിക്കുണ്ട് ടൗണില്‍ തണ്ണീര്‍പന്തല്‍ ഒരുക്കി.കേരളത്തില്‍ വര്‍ധിച്ചുവരുന്ന അതി രൂക്ഷമായ വേനല്‍ചൂടില്‍ ദാഹിച്ചു എത്തിച്ചേരുന്ന വഴിയാത്രക്കാര്‍ക്ക് ദാഹജലം നല്‍കി ധനകാര്യ സ്ഥാപനം ശ്രദ്ധേയമാകുന്നു.
സാമ്പത്തിക ശേഷിയുള്ളവരില്‍ നിന്നും നിക്ഷേപ സമാഹരണം നടത്തി സാധാരണ ക്കാര്‍ക്ക് വായ്പകള്‍ നല്‍കി കേരളീയ സമൂഹത്തെ സമഗ്ര വികസനത്തിലേക്ക് നയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു മേഖലയാണ് സഹകരണ പ്രസ്ഥാനം. സംസ്ഥാന സഹകരണ വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം ബിരിക്കുളം സര്‍വീസ് സഹകരണ ബാങ്ക് വെള്ളരക്കുണ്ട് ടൗണില്‍ ഒരുക്കിയ തണ്ണീര്‍പന്തല്‍ ബാങ്ക് വൈസ് പ്രസിഡണ്ട് എ.ആര്‍.രാജു ഉദ്ഘാടനം ചെയ്തു. കെ.എസ്. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ‘ബാങ്ക് സെക്രട്ടറി എ. ബിന്ദു സ്വാഗതവും, ബ്രാഞ്ച് മാനേജര്‍ ഗിരീഷ് കാരാട്ട് നന്ദിയുംപറഞ്ഞു.

Spread the love
error: Content is protected !!