മഞ്ഞംപൊതിക്കുന്നിലെ മാലിന്യങ്ങള്‍ നീക്കം ചെയ്തു നന്മമരം കാഞ്ഞങ്ങാട്

കാഞ്ഞങ്ങാട് : വിശക്കുന്നവര്‍ക്ക് ഭക്ഷണവും വേനല്‍ക്കാലത്ത് കുടിവെള്ളവും തുടങ്ങി സാമൂഹ്യമേഖലയില്‍ നിരവധി ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന നന്മമരം ചാരിറ്റബിള്‍ സൊസൈറ്റി കാഞ്ഞങ്ങാട്ടെ വിനോദ സഞ്ചാര കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന മഞ്ഞംപൊതി കുന്നിലെ മാലിന്യങ്ങള്‍ നീക്കി മാതൃക പ്രവര്‍ത്തനം നടത്തി.

വിവിധ മേഖകളില്‍ പ്രവര്‍ത്തിക്കുന്ന അംഗങ്ങള്‍ തങ്ങളുടെ സ്ഥിരം തൊഴില്‍ ആരഭിക്കുന്നതിനു മുന്‍പ് രാവിലേ 6 മണിക്കാനാണ് ശുചീകരണ പ്രവര്‍ത്തനം തുടങ്ങിയത്. ഇരുപത്തഞ്ഞോളാം അംഗങ്ങള്‍ രണ്ടുമണിക്കൂര്‍ ശുചീകരണം നടത്തി. ശേഖരിച്ച മാലിന്യങ്ങള്‍ അജാനൂര്‍ പഞ്ചായത്തിന് കൈമാറിയാണ് ദൗത്യം അവസാനിപ്പിച്ചത്.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സബീഷ് ഉല്‍ഘടനം ചെയ്തു. നന്മമരം കാഞ്ഞങ്ങാട് പ്രസിഡന്റ് ഹരി നോര്‍ത്തുകൊട്ടച്ചേരി, അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ പി ശ്രീദേവി, ചെയര്‍മാന്‍ സലാം കേരള, സി. പി ശുഭ, ബിബി ജോസ്, ഷിബു നോര്‍ത്‌കോട്ടച്ചേരി, രതീഷ് കുശാല്‍നഗര്‍, രാജന്‍ വി ബാലൂര്‍, രാജി, അഞ്ജലി, ദിനേശന്‍ എക്‌സ് പ്ലസ്, ഗോകുലാനന്ദന്‍, ബാലകൃഷ്ണന്‍ തോണത്ത്, പ്രസാദ്, അലക്‌സ് ഒറ്റപ്ലാക്കില്‍ ദിനേശ് അജേഷ്, സമദ് എന്നിവര്‍സംസാരിച്ചു.

Spread the love
error: Content is protected !!