എന്‍ഡോസള്‍ഫാന്‍: പ്രക്ഷോഭ റാലി മാര്‍ച്ച് 5 ന്

പ്രത്യേക മെഡിക്കല്‍ ക്യാമ്പില്‍ വിദഗ്ധ ഡോക്ടര്‍മാര്‍ പരിശോധിച്ച് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കാരണമില്ലാതെ ഒഴിവാക്കിയ 1031 പേരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് നടത്തുന്ന സമരത്തോട് സര്‍ക്കാര്‍ കാണിക്കുന്ന നിഷേധാത്മകമായ സമീപനത്തില്‍ പ്രതിഷേധിച്ച്
മാര്‍ച്ച് അഞ്ചിന് ആര്‍.ഡി. ഒ. ആഫീസിലേക്ക് പ്രക്ഷോഭ റാലി നടത്തും. കക്ഷി രാഷ്ട്രീയ ഭേദമന്യേ ആയിരങ്ങളെ റാലിയില്‍ അണിനിരത്തും.

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരോട് ഐക്യപ്പെടുന്ന സംഘടനകളെയും വ്യക്തികളെയും റാലിയില്‍ പങ്കെടുപ്പിക്കാന്‍ സമര സമിതി തീരുമാനിച്ചു. എം.കെ. അജിത അദ്ധ്യക്ഷം വഹിച്ചു. ഡോ : അംബികാസുതന്‍ മാങ്ങാട്, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ , മിസിരിയ ചെങ്കള . , ഗീത ചെമമനാട്, ചന്ദ്രാവതി , സരസ്വതി അജാനൂര്‍ , ഇ. തമ്പാന്‍, ജെയിന്‍ .പി.വര്‍ഗ്ഗീസ്, രാധാകൃഷ്ണന്‍ അഞ്ചംവയല്‍, മനോജ് ഒഴിഞ്ഞ വളപ്പ്, ഭവാനി ബേളുര്‍ , മുസ്തഫ പടന്ന എന്നിവര്‍ സംസാരിച്ചു. പി.ഷൈനി സ്വാഗതവും പ്രമീള ചന്ദ്രന്‍ നന്ദിയുംപറഞ്ഞു.

Spread the love
error: Content is protected !!