മണലില്‍ മെട്രോ ക്ലബ്ബ് 34ാം വാര്‍ഷികവും ലൈബ്രറി കെട്ടിട ഉദ്ഘാടനവും ഇന്ന്

കാഞ്ഞങ്ങാട്:നാടിന്റെ വളര്‍ച്ചയ്ക്ക്മുതല്‍ക്കൂട്ടാക്കുക,കഷ്ടപ്പെടുന്നവര്‍ക്ക് കൈത്താങ്ങ് ആവുക,കലാസാംസ്‌കാരിക മേഖലകളില്‍ ഇടപെടുക തുടങ്ങിയ ചിന്താഗതിയുമായി ഒരു കൂട്ടം ആളുകള്‍ മുച്ചിലോട്ട് ഗവര്‍മെന്റ് എഎല്‍പി സ്‌കൂള്‍ അങ്കണത്തില്‍ ഒത്തുകൂടി രൂപീകൃതമാക്കിയ കിഴക്കുംകര മണലില്‍ മെട്രോ ക്ലബ്ബിന്റെ 34 -ാം വാര്‍ഷികാഘോഷവും, പുതുതായി നിര്‍മ്മിച്ച ലൈബ്രറി കെട്ടിടത്തിന്റെ ഉദ്ഘാടനവും ഇതോടനുബന്ധിച്ചുള്ള വിവിധ പരിപാടികളും ഇന്നും നാളെയും നടക്കും.

ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക്‌സാംസ്‌കാരിക പ്രവര്‍ത്തകന്‍മാധവന്‍ പുറിച്ചേരിഉദ്ഘാടനം ചെയ്യും.പ്രഭാഷകന്‍വത്സന്‍ പിലിക്കോട്മുഖ്യ പ്രഭാഷണം നടത്തും.സംഘാടകസമിതി ചെയര്‍മാന്‍.വി ശ്രീജിത്ത് അധ്യക്ഷത വഹിക്കും.വാര്‍ഡ് കൗണ്‍സിലര്‍എം ശോഭന,പഞ്ചായത്ത് അംഗംകെ വി ലക്ഷ്മി,എം വി രാഘവന്‍,പപ്പന്‍ കുട്ടമ്മത്ത്,രാജമോഹന്‍ മണലില്‍, ഡോ;എ അശോകന്‍ മണലില്‍,സി വി പ്രകാശന്‍,ചന്ദ്രന്‍ മണലില്‍,അനിത മണിഎന്നിവര്‍ സംസാരിക്കും.സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ എം.രാജേഷ് സ്വാഗതവുംക്ലബ്ബ് പ്രസിഡണ്ട് കെ.രാകേഷ്‌നന്ദിയും പറയും.ചടങ്ങില്‍ വച്ച് ജീ യോകെമിസ്ട്രിയില്‍ഡോക്ടറേറ്റ് നേടിയ മണലിലെബീ. കെ. നീഷമനോജ് കുമാറിനെഅനുമോദിക്കും.തുടര്‍ന്ന്‌മെട്രോ ക്ലബ്ബ് അംഗങ്ങള്‍ അവതരിപ്പിക്കുന്ന കൈകൂട്ടിക്കളി,കലാസന്ധ്യ എന്നിവ നടക്കും,രണ്ടാം ദിനമായ 5 ാംതീയതിക്ലബ്ബ് അംഗങ്ങള്‍ അവതരിപ്പിക്കുന്നനൂതന കലാരൂപമായആട്ടവും പാട്ടും അരങ്ങിലെത്തും.9 മണിക്ക്അജയന്‍ ചാലിങ്കാല്‍ രചനയുംഅജയ് പ്രസാദ്‌സംവിധാനം ചെയ്തുക്ലബ്ബ് അംഗങ്ങള്‍ അണിനിരക്കുന്നസമകാലിക സംഭവങ്ങള്‍ കോര്‍ത്തിണക്കിയറിപ്പബ്ലിക്എന്ന നാടകവുംഉണ്ടാകും.

പരിപാടിയുടെ പ്രചാരണത്തിന്റെ ഭാഗമായികഴിഞ്ഞദിവസംവിളംബര ഘോഷയാത്ര നടന്നു.വാദ്യമേളത്തിന്റെയും,മുത്തു കുടയുടെയുംസ്ത്രീകളും കുട്ടികളും ക്ലബ്ബ് പ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധി ആളുകള്‍ ഘോഷയാത്രയില്‍ പങ്കെടുത്തു.ക്ലബ്ബ് പരിസരത്തു നിന്നും ആരംഭിച്ചുക്ലബ് പ്രവര്‍ത്തന പരിധിയിലെവിവിധ സ്ഥലങ്ങളിലൂടെ സഞ്ചരിച്ച്5 6 7മൂന്ന് മണിക്കൂറിനു ശേഷം ക്ലബ്ബില്‍അവസാനിച്ചു.

Spread the love
error: Content is protected !!