സേവാഭാരതി അഭയം വൃദ്ധാശ്രമം 5-ാം വാര്‍ഷികാഘോഷം: വയോമിത്രം നാളെ

കാഞ്ഞങ്ങാട് : സേവാഭാരതി അഭയം വൃദ്ധാശ്രമം 5-ാം വാര്‍ഷികാഘോഷം ‘വയോമിത്രം’ 5 ന് കല്യാണം മുത്തപ്പന്‍ മടപ്പുര ഓഡിറ്റോറിയത്തില്‍ നടക്കും. 3.30 ന് തിരുവാതിര, 4.30 ന് നടക്കുന്ന സാംസ്‌കാരിക പരിപാടി ദീപാ നഴ്സിങ് ഹോം മാനേജിങ് ഡയറക്ടര്‍ ഡോ. മഞ്ജുനാഥ് പൈ ഉദ്ഘാടനം ചെയ്യും. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി സദാനന്ദന്‍ മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്നു കൈകൊട്ടി കളി, നൃത്തനൃത്യങ്ങള്‍, തയ്ക്വാന്‍ഡോ ഡമോണ്‍സ്‌ട്രേഷന്‍ എന്നിവ നടക്കുമെന്ന് ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ഗുരുദത്ത് റാവു, കെ.ബാലകൃഷ്ണന്‍, എം.പി.ബാലകൃഷ്ണന്‍, ടി.ഗോപി, കെ.വി.ലക്ഷ്മണന്‍, യു.ആര്‍.രാജു, പി.മാധവന്‍ എന്നിവര്‍അറിയിച്ചു.

Spread the love
error: Content is protected !!