എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സമ്പൂര്‍ണ്ണ പുനരധിവാസം ലക്ഷ്യംവച്ച് കാസര്‍കോട് ജില്ലയിലെ മൂളിയാര്‍ ഗ്രാമപഞ്ചായത്തില്‍ ആരംഭിക്കുന്ന പുനരധിവാസഗ്രാമം – സഹജീവനം സ്‌നേഹഗ്രാമം – പദ്ധതിയുടെ പൂര്‍ത്തിയാക്കിയ ഒന്നാംഘട്ട നിര്‍മ്മാണ പ്രവൃത്തികള്‍ ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു നാടിന് സമര്‍പ്പിച്ചു. സി.എച്ച്. കുഞ്ഞമ്പു എം എല്‍ എ അധ്യക്ഷത വഹിച്ചു.
കേരളത്തിന്റെ മാതൃകാപദ്ധതിയായി സാമൂഹ്യനീതി വകുപ്പ് വിഭാവനം ചെയ്തതാണ് എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമമെന്ന് മന്ത്രി ഡോ. ബിന്ദു പറഞ്ഞു. ക്ലിനിക്കല്‍ സൈക്കോളജി ബ്ലോക്ക്, കണ്‍സള്‍ട്ടിംഗ് ആന്‍ഡ് ഹൈഡ്രോളജി ബ്ലോക്ക് എന്നിവയാണ് പുനരധിവാസഗ്രാമ പദ്ധതിയില്‍ ഒന്നാം ഘട്ടത്തില്‍ തുറന്നത്. 2022 മെയില്‍ നിര്‍മ്മാണത്തിന് തുടക്കമിട്ട പുനരധിവാസഗ്രാമം പദ്ധതിയ്ക്ക് 489,52,829 രൂപയുടെ ഭരണാനുമതിയും 445,00,000 രൂപയുടെ സാങ്കേതികാനുമതിയും നേരത്തെ ലഭ്യമാക്കിയിരുന്നു.
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ഏകദേശം 58 കോടി രൂപയുടെ വികസന പദ്ധതിയാണ് പുനരധിവാസ ഗ്രാമത്തിന്റെ പ്രവൃത്തിക്കായി നീക്കിവച്ചത്. ഇരുപത്തഞ്ച് ഏക്കര്‍ സ്ഥലവും ഇതിനായി ലഭ്യമാക്കി. ഇതിലെ ആദ്യഘട്ടമാണ് ഹൈഡ്രോ തെറാപ്പി, ക്ലിനിക്കല്‍ സൈക്കോളജി ബ്ലോക്ക് എന്നിവ ഉള്‍ക്കൊള്ളിച്ചുകൊണ്ട്പൂര്‍ത്തിയാക്കിയിരിക്കുന്നത്.
കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരോട് എല്‍.ഡി.എഫ് സര്‍ക്കാര്‍ എന്നും അനുഭാവപൂര്‍ണ്ണമായ സമീപനമാണ് സ്വീകരിച്ചിട്ടുള്ളതെന്നും ‘സ്‌നേഹഗ്രാമം’ ‘ ബിന്ദു പറഞ്ഞു.
രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി മുഖ്യാതിഥിയായി ഇചന്ദ്രശേഖരന്‍ എം എല്‍ എ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ സാമൂഹികനീതിവകുപ്പ് ഡയറക്ടര്‍ എച്ച്. ദിനേശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.